ന്യൂഡൽഹി: ഇന്ത്യയിൽ 31522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,41,772 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 412 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. 37,725 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 92,53,306 ആയി.
മഹാരാഷ്‌ട്രയിൽ 74,315 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഡൽഹിയിൽ 20,546 പേരും ചികിത്സയിലുണ്ട്. കേരളത്തിൽ 60,066 പേരും നിലവിൽ ചികിത്സയിലാണ്.
അതേസമയം ഒറ്റ ദിവസത്തിൽ 9,22,959 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ 15,07,59,726 സാമ്പിളുകൾ പരിശോധിച്ചു.