കൊൽക്കത്ത: നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു ബംഗ്ലാദേശ് പൗരനെയും രേഖകൾ സമർപ്പിച്ചാൽ തിരിച്ചെടുക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിദേശകാര്യ ഉപദേഷ്ടാവ്. നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ പ്രതികരിക്കുന്നില്ലെന്നും ഗൗഹർ റിസ്വി പറഞ്ഞു.
മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ബംഗ്ലാദേശിൽ സമാധാനപരമായാണ് ജിവിക്കുന്നത്. എൻആർസി ബംഗ്ലാദേശിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് നരേന്ദ്രമാദി തങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബഹുസ്വരവും മതേതരവും ജനാധിപത്യപരവുമായി പുലർത്തുന്നതിൽ ബംഗ്ലാദേശിന് ഇന്ത്യ മാതൃകയാണ്. 1971ലെ ബംഗ്ലേദേശ് സ്വതന്ത്രമാക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്നും എല്ലാക്കാലത്തും അത് ഓർമ്മിക്കുമെന്നും കഴിഞ്ഞ 50 വർഷമായി തുടരുന്ന ഇന്ത്യയുമായുള്ള സൗഹൃദം ഭാവിയിലും ഉണ്ടാകുമെന്നും എന്ന് റിസ്വി കൂട്ടിച്ചേത്തു.
അതേസമയം പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക നൽകണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. രേഖകളുള്ളവരെ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുൽ മോമെൻ പറഞ്ഞു.