ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ശബരിമല കേസ് തീര്‍പ്പാക്കിയതിന് ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഉടമന്‍ പരിഗണിക്കണമെന്ന മുതിര്‍ അഭിഭാഷകന്‍ കപില്‍ സിബലിന്‍റെ ആവശ്യത്തിന് മറുപടി പറയവേയാണ് കോടതിയുടെ പരാമര്‍ശം.
സിഎഎ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് ഉയര്‍ത്തിക്കാട്ടിയാണ് കേസ് ഉടന്‍ പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. അതേസമയം ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി വരും ദിവസങ്ങളില്‍ കോടതിയിലെത്തിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ജസ്‌റ്റിസുമാരായ ബി.ആര്‍ ഗവാരി, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചിനെ അറിയിച്ചു. ശബരിമല സ്‌ത്രീ പ്രവേശം, മുസ്ലീം പള്ളികളിലെ സ്‌ത്രീ പ്രവേശം തുടങ്ങിയ വിവിധ മത വിഷയങ്ങളാണ് ഒമ്പതംഗ ബഞ്ച് പരിഗണിക്കുന്നത്.