ETV Bharat / bharat

ഹൈദരാബാദ് സർവകലാശാലയിൽ വീണ്ടും തീപിടിത്തം - ഹൈദരാബാദ് സർവകലാശാല

15 ദിവസത്തിനിടയിൽ ക്യാമ്പസിലുണ്ടാകുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. നൽഗോണ്ട ഭാഗത്തേക്കുള്ള അതിർത്തിക്കടുത്ത് രാത്രി ഒൻപത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് സർവകലാശാല ഉദ്യോഗസ്ഥർ പറഞ്ഞു.

Hyderabad varsity campus  Hyderabad varsity  fire on Hyderabad varsity  fire broke out  ഹൈദരാബാദ് സർവകലാശാലയിൽ വീണ്ടും തീപിടുത്തം  ഹൈദരാബാദ് സർവകലാശാല  തീപിടുത്തം
തീപിടുത്തം
author img

By

Published : May 15, 2020, 7:43 AM IST

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ ബുധനാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ നിരവധി വന്യമൃഗങ്ങൾ കൊല്ലപ്പെട്ടതായി വിദ്യാർഥികളും വന്യജീവി പ്രവർത്തകരും അറിയിച്ചു. മൂന്നിടങ്ങളിൽ ഒരേസമയം തീപിടിത്തമുണ്ടായി. വിദ്യാർഥികളുടെയും യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി സ്റ്റാഫുകളുടെയും രണ്ടുമണിക്കൂറോളം നീണ്ട പ്രവർത്തനത്തിലൂടെയാണ് തീ നിയന്ത്രണവിധേയമായത്. 15 ദിവസത്തിനിടയിൽ ക്യാമ്പസിലുണ്ടാകുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. നൽഗോണ്ട ഭാഗത്തേക്കുള്ള അതിർത്തിക്കടുത്ത് രാത്രി ഒൻപത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് സർവകലാശാല ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ വർഷവും തീപിടിത്തങ്ങൾക്ക് കേന്ദ്ര സർവകലാശാല സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ നടന്ന രണ്ടാമത്തെ സംഭവം വന്യജീവികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായ ഒരു വലിയ തീപിടിത്തത്തിൽ ഗോപിചന്ദ് ബാഡ്മിന്‍റൺ അക്കാദമി ഭാഗത്തുള്ള 150 ഏക്കർ പുല്ലുകൾ കത്തി നശിച്ചു. 2,500-3,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസിൽ പുള്ളി മാൻ, കാട്ടുപന്നി, മോണിറ്റർ പല്ലി, ഏഷ്യൻ പാം സിവെറ്റ് തുടങ്ങി നിരവധി അപൂർവയിനം പക്ഷികളും കാട്ടുമൃഗങ്ങളുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.