ETV Bharat / bharat

2021 ൽ രണ്ട് ബില്യൺ ഡോസ് കൊവിഡ് -19 വാക്സിൻ തയ്യാറാകുമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ - ബില്യൺ ഡോസ് കൊവിഡ് -19 വാക്സിൻ

കൊവിഡ് -19 ന് കാരണമാകുന്ന സാഴ്സ്-സിഒവി-2 (SARS-CoV-2) എന്ന വൈറസിനെ പ്രതിരോധിക്കാൻ ശാസ്ത്രജ്ഞർ ഇപ്പോഴും ശ്രമിക്കുന്നതായും വാക്സിൻ വികസിപ്പിച്ചെടുക്കാൻ കുറഞ്ഞത് 12-18 മാസമെടുക്കുമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു

WHO Covid-19 vaccine Pfizer Soumya Swaminathan കൊവിഡ് -19 ന് കാരണമാകുന്ന സാഴ്സ്-സിഒവി-2 (SARS-CoV-2) ശാസ്ത്രജ്ഞർ ബില്യൺ ഡോസ് കൊവിഡ് -19 വാക്സിൻ ഡോ. സൗമ്യ സ്വാമിനാഥൻ
2021 ൽ രണ്ട് ബില്യൺ ഡോസ് കൊവിഡ് -19 വാക്സിൻ തയ്യാറാകുമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ
author img

By

Published : Jun 19, 2020, 12:58 PM IST

ജനീവ : 2021 ൽ രണ്ട് ബില്യൺ ഡോസ് കൊവിഡ് -19 വാക്സിൻ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞനായ ഡോ. സൗമ്യ സ്വാമിനാഥൻ. ജനീവയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. സൗമ്യ സ്വാമിനാഥൻ.

കൊവിഡ് -19 ന് കാരണമാകുന്ന സാഴ്സ്-സിഒവി-2 (SARS-CoV-2) എന്ന വൈറസിനെ പ്രതിരോധിക്കാൻ ശാസ്ത്രജ്ഞർ ഇപ്പോഴും ശ്രമിക്കുന്നതായും വാക്സിൻ വികസിപ്പിച്ചെടുക്കാൻ കുറഞ്ഞത് 12-18 മാസമെടുക്കുമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ആഗോള ഫാർമസ്യൂട്ടിക്കൽ മേജർ ഫൈസർ കൊവിഡ് -19 തടയുന്നതിനുള്ള വാക്സിൻ ഒക്ടോബർ അവസാനത്തോടെ തയ്യാറാകുമെന്ന് വിശ്വസിക്കുന്നതായും അവർ പറഞ്ഞു. അതേസമയം പതിനായിരത്തോളം മെഡിക്കൽ വിദഗ്ധർ AZD1222 (മുമ്പ് ChAdOx1 nCoV-19 എന്നറിയപ്പെട്ടിരുന്നു) എന്ന വാക്സിൻ പരീക്ഷണം ആരംഭിച്ചതായി ഓക്‌സ്‌ഫോർഡ് സർവകലാശാല കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ച ആസ്ട്രാസെനെക്കയുടെ കൊവിഡ് -19 വാക്‌സിൻ കാൻഡിഡേറ്റ് ഒരു വർഷത്തേക്ക് ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് ബ്രിട്ടീഷ് ഡ്രഗ് നിർമ്മാണ കമ്പനിയുടെ സിഇഒ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.