ETV Bharat / bharat

കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന - ജെനീവ

ചൈനക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുക്കുന്നത്.

emergency  public health emergency  ആഗോള ആരോഗ്യ അടയന്തരാവസ്ഥ  കൊറോണ വൈറസ്  WHO  ലോകാരോഗ്യ സംഘടന  ജെനീവ  corona virus out break
കൊറോണ വൈറസ്: ആഗോള ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
author img

By

Published : Jan 31, 2020, 2:46 AM IST

Updated : Jan 31, 2020, 7:32 AM IST

ജെനീവ: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടി കണക്കിലെടുത്താണെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൈനയിൽ എന്ത് നടക്കുന്നു എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേക്കും വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനം തടയാൻ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ വ്യക്തമാക്കി.
അതേസമയം ചൈനയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി. 7,700പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. നിലവിൽ അമേരിക്കയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന് ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു.

Intro:Body:

https://www.aninews.in/news/world/europe/who-declares-public-health-emergency-over-coronavirus20200131021653/

Conclusion:
Last Updated : Jan 31, 2020, 7:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.