ETV Bharat / bharat

കൊവിഡ് വാക്‌സിൻ വിതരണം; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം - WHO chief

ഇന്ത്യ വാക്‌സിൻ വിതരണത്തിന് തയാറായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്.

കൊവിഡ് വാക്‌സിൻ വിതരണം; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം  ന്യൂഡൽഹി  കൊവിഡ് വാക്‌സിൻ  നിർണായക നടപടി  WHO chief  COVID-19
കൊവിഡ് വാക്‌സിൻ വിതരണം; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം
author img

By

Published : Jan 5, 2021, 11:21 AM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ഉൽപാദനത്തിൽ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. ഇന്ത്യ വാക്‌സിൻ വിതരണത്തിന് തയാറായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്.

ഇന്ത്യ നിർണായക നടപടി കൈക്കൊണ്ടു. മഹാമാരി അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയമാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ ഉൽപാദകർ എന്ന നിലയിൽ ഇന്ത്യ മാറിയെന്നും ട്വീറ്റിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ ഉൽ‌പാദകർ എന്ന നിലയിലേക്കാണ് ഇന്ത്യ മാറിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് പുറമെ ആസ്ട്രാസെനെക്ക, നോവാവാക്‌സ്, ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും വാക്‌സിനുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള അംഗീകാരം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.