ഹൈദരാബാദ്: സൈബരാബാദ് പൊലീസിന്‍റെ ഹെല്‍പ്പ്‌ലൈന്‍ വാട്‌സ് ആപ്പ് അക്കൗണ്ട് വാട്സ് ആപ്പ് അധികൃതര്‍ ബ്ലോക്ക് ചെയ്‌തു. മൃഗ ഡോക്‌ടര്‍ പീഡനത്തിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് പതിനായിക്കണക്കിന് സന്ദേശങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് വാട്‌സ് ആപ്പ് പൊലീസിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തത്. പുതിയ നമ്പറിലേക്ക് അക്കൗണ്ട് മാറ്റാന്‍ വാട്‌സ് ആപ്പ് പൊലീസിനോട് ആവശ്യപ്പെട്ടു.
സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി സജ്ജനാരാണ് നിലവിലെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ മാറ്റിയെന്ന വിവരം അറിയിച്ചത്. പഴയ നമ്പറായ 9490617444 ഇനി പ്രവര്‍ത്തിക്കില്ലെന്നും, പകരം 7901114100 എന്ന നമ്പറില്‍ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുമെന്നും സജ്ജനാര്‍ ട്വീറ്റ് ചെയ്‌തു.
ഒരു പരിധിയില്‍ കവിഞ്ഞ് സന്ദേശങ്ങള്‍ വന്നാല്‍ അക്കൗണ്ട് സ്വാഭാവികമായി ഇല്ലാതാകുമെന്ന് വാട്‌സ് ആപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.