ETV Bharat / bharat

സാമ്പത്തിക പാക്കേജ്; ഒരു അവലോകനം - What this economic package can do & cannot do?

സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 20 ലക്ഷം കോടി രൂപയുടെ വൻ സാമ്പത്തിക പാക്കേജ് എംഎസ്എ ഇ മുതൽ തെരുവ് കച്ചവടക്കാർക്ക് വരെയായി വീതിച്ചു നൽകുന്നു. പൊതുമേഖലയിയ്ക്ക് സ്വകാര്യ മേഖലയ്ക്കുള്ള പ്രവേശനവും കൂടുതൽ വിശാലമാക്കി

സാമ്പത്തിക പാക്കേജ്; ഒരു അവലോകനം  What this economic package can do & cannot do?  സാമ്പത്തിക പാക്കേജ്
സാമ്പത്തിക പാക്കേജ്
author img

By

Published : May 18, 2020, 7:59 PM IST

ന്യൂഡൽഹി: കൊവിഡ്-19 മൂലം ഇന്ത്യ ഇന്ന് ഒരു അസാധാരണമായ ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെ നൂറിലധികം കോടി വരുന്ന ജനസംഖ്യയുടെ ജീവിതത്തെയും ജീവനോപാധികളെയും ഒരു പോലെ ബാധിക്കാൻ പോകുന്നു അത്. മറ്റേത് രാജ്യത്തെയും പോലെ ഇന്ത്യയ്ക്കും വൈറസ് പടരാതിരിക്കുന്നതിനായി അനിവാര്യമായ ദേശീയ ലോക്ക് ഡൗൺ നടപ്പാക്കേണ്ടി വന്നു.

രാജ്യത്തെ 54 ദിവസം പുർണമായി നിശ്ചലമാക്കിയ ശേഷം ഇപ്പോഴും ഭാഗികമായി തുടരുന്നുണ്ട്. അതെങ്കിലും, പല വ്യാവസായിക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്ക് കൊറോണ വൈറസിന്‍റെ ഇരട്ടിപ്പ് സമയം പതുക്കെയാക്കുവാനെങ്കിലും കഴിഞ്ഞിട്ടുണ്ട്.

പക്ഷേ നഷ്ടപ്പെട്ടു പോയ പ്രവർത്തി ദിവസങ്ങളുടെയും , തൊഴിലുകളുടെയും, വരുമാനത്തിന്‍റെയുമൊക്കെ കണക്കിൽ രാജ്യത്തിന് വലിയ സാമ്പത്തിക ഇടിവാണ് അതിന് കൊടുക്കേണ്ടി വന്നിരിക്കുന്നത്. 2020-ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 1.2 ശതമാനം കണക്കിൽ വളരുമെന്നാണ് ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്നത്. അതെ സമയം 2019-ലും, 2018-ലും യഥാക്രമം 4.3 ശതമാനവും 6.8 ശതമാനവും എന്ന നിരക്കിൽ അത് വളർന്നു. അതേ സമയം തന്നെ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഐഇ) പറയുന്നത് 2020 ഏപ്രിലിൽ 11.4 കോടി തൊഴിലുകൾ നഷ്ടപ്പെട്ടുവെന്നും അതിൽ തന്നെ 20-30 പ്രായ ഗണത്തിൽ പെടുന്നവരിലെ 2.7 കോടി പേർക്കാണ് തൊഴിൽ നാഷ്ടമായിരിക്കുന്നത് എന്നതാണ് ഏറെ ഉൽക്കണ്ടപ്പെടുത്തുന്ന കാര്യം എന്നുമാണ്.

’പാക്കേജ്”: ചില ഉത്കണ്ഠകൾ

നിലവിൽ ഇന്ത്യ കടന്നു പോകുന്ന സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുക്കുമ്പോൾ 20 ലക്ഷം കോടി രൂപയുടെ വൻ പാക്കേജുമായി ഭരണകൂടം രംഗത്ത് വന്നതിൽ അത്ഭുതമില്ല. ബാങ്കിങ് സംവിധാനത്തിൽ ധാരാളം പണം ലഭ്യമാകുന്ന വിധം പണമാക്കി മാറ്റൽ നടപടികൾ കൊണ്ടുവരിക, അതോടൊപ്പം എംഎസ്എംഇ മുതൽ തെരുവ് കച്ചവടക്കാർ വരെയുള്ളവർക്ക് നൽകുന്ന ബാങ്ക് വായ്പക്ക് സര്ക്കാരിന്‍റെതായ ഒരു ഈട് നൽകുക എന്നിങ്ങനെയുള്ള നടപടികളുടെ ഒരു സംയുക്തം ആണ് അടിസ്ഥാനപരമായി ഇതെല്ലാം. അതേ സമയം തന്നെ കൃഷി, വ്യവസായം എന്നിവയിൽ നിർണായകമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതോടൊപ്പം ബിസിനസ്സ് ചെയ്യുക എളുപ്പമാക്കുക എന്ന് സമീപനവും കൊണ്ട് വന്നു. കാർഷിക അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ ആവശ്യമായ ശ്രദ്ധ ഊന്നുകയും ചെയ്യുന്നുണ്ട്. ഒടുവിലായി, എന്നാൽ ഒട്ടും പ്രാധാന്യം ഇപ്പോൾ അർഹിക്കുന്നില്ലാത്ത പൊതുമേഖലയിലേക്ക് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ കടന്നു വരാനുള്ള അവസരമൊരുക്കൽ നടപടിയും ഉണ്ടായി.

തന്‍റെ പത്രസമ്മേളന പരമ്പരകളിലായി ധനമന്ത്രി പ്രഖ്യാപിച്ച നയ നടപടികൾ എല്ലാം തന്നെ, ദീർഘകാല അടിസ്ഥാനത്തിൽ വലിയ ഒരു പരിധി വരെ സ്വയം പര്യാപ്തമാക്കാൻ കെൽപ്പുള്ളതാണെന്നതിനാൽ, സ്വാഗതം ചെയ്യാവുന്നത് തന്നെയാണ്. യദാർത്ഥത്തിൽ ഈ പരിഷ്ക്കാരങ്ങളും, പണം ലഭ്യമാക്കൽ പ്രക്രിയകളും അതിന്‍റെ എല്ലാ അന്തസ്സത്തയോടും കൂടി പ്രവർത്തികമാക്കിയാൽ കൊവിഡ്-19ന്‍റെ പരിണിത ഫലത്തിന് കീഴിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മന്ദഗതിയിലാക്കിയ ചില പിഴവുകളെയെങ്കിലും തിരുത്താൻ ഉതകുന്നതാണ്. പക്ഷേ ഈ ഘട്ടത്തിലെ മുഖ്യമായ ഉൽക്കണ്ട എന്നത്, വലിയൊരു പാക്കേജ് മുന്നിലുണ്ടായിട്ടും, നിലവിൽ ഏറ്റവും പ്രാധാന്യത്തോടെ കണ്ടു പരിഹരിക്കേണ്ട പ്രശ്നമായ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഡിമാന്‍റ് (ആവശ്യം) പുനരുജ്ജീവിപ്പിക്കുക എന്നതാണ്.

സാമ്പത്തിക വളർച്ച ഇങ്ങനെ കുറഞ്ഞു പോകാനും തൊഴിലില്ലായ്മ രൂക്ഷമാകാനും അടിസ്ഥാനപരമായ കാരണം, സമ്പദ് വ്യവസ്ഥയിൽ സാധങ്ങൾക്കും സേവനങ്ങൾക്കും വേണ്ടത്ര ആവശ്യക്കാരില്ല എന്നത് തന്നെയാണ്. വിതരണ ചങ്ങലയിലുണ്ടായ തടസവും വിതരണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളുമാണ് ഇതിന് കാരണമെങ്കിലും അതെല്ലാം രണ്ടാമത്തെ വിഷയമേ ആകുന്നുള്ളൂ. അതിനാൽ ഉപഭോഗം വർധിപ്പിക്കുവാനുള്ള നയ നടപടികൾ ഉടനടി തന്നെ കൈക്കൊള്ളുക എന്നതാണ് ഇപ്പോഴത്തെ അടിയന്തിരമായ കാര്യം.

പക്ഷേ ലോക്ക് ഡൗൺ തൊഴിലുകൾ നഷ്ടപ്പെടുത്തിയതിനാൽ വരുമാനവും ഏറെ നഷ്ടമായി. ഭരണ കൂടം വിപണിയിൽ ധാരാളം പണം ലഭ്യമാക്കുന്ന നടപടികൾ കൈക്കൊള്ളാതെ ഉപഭോഗ ചെലവിടൽ പ്രതീക്ഷിക്കുന്നത് ഒരു ലാഭകരമായ കാര്യമല്ല. അതേ സമയം തന്നെ ചില്ലറ വ്യാപാരം മുതൽ കോർപ്പറേറ്റ് വരെയുള്ള ബിസിനസ്സുകൾ തങ്ങളുടെ നിലവിലുള്ള സാമ്പത്തിക സ്ഥിതി നോക്കാതെ തന്നെ ചെലവ് നിശച്ചയിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് അവരിൽ ബിസിനസ്സ് പുരുജ്ജീവിപ്പിക്കുന്ന കാര്യത്തിൽ കൂടുതൽ സമ്മർദ്ദം വരുത്തുന്നു. അവരുടെ നിലവിലെ നിശ്ചയിക്കപ്പെട്ട ചലവിന് നേരിട്ട് പിന്തുണ നൽകുന്ന ഇളവുകൾക്ക് പകരം പാക്കേജ് കൂടുതലും ശ്രദ്ധ ഊന്നുന്നത് വായ്പകൾ വാഗ്ദാനം ചെയ്യുന്നതിലാണ്.

സാധാരണയായി ഒരു ബിസിനസ്സ് സ്ഥാപനം വായ്പ്പ എടുക്കാന് തയാറാകുന്നത്, ബിസിനസ്സ് പൂത്തുലയും എന്നുള്ള വേണ്ടത്ര ആത്മ വിശ്വാസം ഉള്ളതിനാലും, ഏറ്റവും മോശമായ സ്ഥിതിയിൽ പോലും ബിസിനസ്സിൽ നിന്നുള്ള വരുമാനം ബാങ്ക് വായ്പയുടെ പലിശയോ അല്ലെങ്കിൽ അതിനു തത്തുല്യമായതോ ലഭിക്കും എന്ന് കരുതുന്നതിനാലുമാണ് എന്ന് നിലവിലെ സാഹചര്യത്തിൽ കണക്കിലെടുക്കേണ്ടതാണ്.

ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗം ഏറ്റവും താഴ്ന്ന നിലയിൽ നില്ക്കുന്ന ഒരു വേളയിൽ ഈ പാക്കേജ് വഴി വാഗ്ദാനം ചെയ്യുന്ന എത്ര വായ്പ സമ്പദ് വ്യവസ്ഥയിൽ എത്ര പെട്ടെന്ന് ഉപഭോഗ ആവശ്യം വർധിപ്പിക്കും എന്നതിനെ എത്രത്തോളം ആശ്രയിച്ചിരിക്കും. ഇത് ക്രമേണ ആവശ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ എടുക്കുന്ന ഘട്ടത്തിലേക്ക് തണുത്തുറയും.

മുന്നോട്ടുളള വഴി

ഉപഭോഗ ആവശ്യം വർപ്പിക്കുന്നതിന് ധന ഉത്തേജക പദ്ധതി നടപ്പിലാക്കുക എന്നതാണ് ഒരു നയ വഴിയായി മുന്നിലുള്ളത്. പക്ഷേ തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ നൽകുന്ന പൊതു ചെലവിടലും മെച്ചപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നു. ഇങ്ങനെ പൊതു ചെലവിടൽ നടപ്പാക്കിയാൽ അത് കർഷകർക്ക് ചെലവുകളിൽ ഇളവ് നല്കുക, ധന സഹായം നൽകുക, ചെറുകിട ചില്ലറ ബിസിനസ്സുകാർക്കും, എംഎസ്എംഇ കലയ്ക്കും അവരുടെ ചെലവിന്‍റെ ഒരു ഭാഗം നൽകുക എന്നിങ്ങനെയുള്ള നടപടികളയിലേക്കും നയിക്കും.

സമാന്തരമായി ദരിദ്രർക്കും മറ്റ് ദുരിതം പേറുന്നവർക്കും നേരിട്ട് പണം നൽകുന്നത് വർധിപ്പിക്കുക എന്ന ആവശ്യവും ഉണ്ട്. കാരണം അവർ തങ്ങൾ നേടുന്ന വരുമാനത്തിലെ പരമാവധി പങ്കും ഒരു ദിവസം കഴിഞ്ഞു കൂടുവാന് ചെലവിടുന്നവരാണ്. അത് തീർച്ചയായും ഉപഭോഗ ആവശ്യം വർധിപ്പിക്കും.

അതേ സമയം തന്നെ കൃഷിയും എംഎസ്എംഇയും തൊഴിൽ പടയുടെ 80 ശതമാനവും സംഭാവന നൽകുന്നു എന്നതിനാൽ ഈ മേഖലകളെ സാമ്പത്തിക ഉത്തേജക നടപടികൾ നൽകി പുനരുജ്ജീവിപ്പിക്കുന്നത് തൊഴിൽ സാധ്യതകളും മെച്ചപ്പെടുത്തും.

ഇത് വരുമാനം വർധിപ്പിക്കുകയും അത് വഴി ഉപഭോഗം കുത്തനെ ഉയർത്തുകയും ചെയ്യും. അതിനാൽ ഈ മേഖലകളെ സാമ്പത്തിക നടപടികളിലൂടെ സഹായിക്കുക എന്നതാണ് ഇപ്പോൾ ചെയ്യേണ്ടതായിട്ടുള്ള ലക്ഷ്യം. അത് സമ്പദ് വ്യവസ്ഥയായെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. ധനകമ്മി എന്ന പ്രശ്നം തീർച്ചയായും ഇവിടെ ഉയരും. പക്ഷേ അത് ഭൂരിപക്ഷം ഇന്ത്യക്കാരുടെയും ജീവന്‍റെയും ജീവനോപാധിയുടെയും കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തേക്കാൾ വലുതൊന്നുമല്ല .

(ലേഖകൻ ഡോക്ടർ മഹേന്ദ്ര ബാബു കുറുവ ഉത്തരാഖണ്ഡിലെ എച്ച് എൻ ബി ഗഡ്വാൾ സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ്. മേൽ പറഞ്ഞിരിക്കുന്ന വീക്ഷണങ്ങൾ വ്യക്തിപരമാണ്.)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.