ETV Bharat / bharat

പശ്ചിമ ബംഗാളില്‍ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

611 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 19170 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

bengal
bengal
author img

By

Published : Jul 1, 2020, 10:42 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19000 കടന്നു. ഇതുവരെ സംസ്ഥാനത്ത് 683 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 611 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 19170 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കൊൽക്കത്തയിൽ ഏഴ്, നോർത്ത് 24 പർഗാനയിൽ നാല്, ഹൗറയിൽ രണ്ട്, ജൽപായ്ഗുരി, സൗത്ത് 24 പർഗാനാസ് ജില്ലകളിൽ ഒരോ മരണങ്ങളുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ സംസ്ഥാനത്ത് 5959 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച മുതലുള്ള കണക്കുകള്‍ പ്രകാരം 398 പേരാണ് രോഗവിമുക്തി നേടിയത്. 9558 സാമ്പിളുകള്‍ പുതുതായി കൊവിഡ് പരിശോധനക്ക് വിധേയമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.