കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് മൂലം മരണമടഞ്ഞ വ്യക്തിയുടെ കുടുംബാഗംങ്ങൾക്ക് അവസാനമായി മൃതദേഹം കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും അനുമതി ലഭിച്ചു. കർശന നിയന്ത്രണങ്ങളോടെ നിർദേശങ്ങൾ പാലിച്ചാണ് മൃതദേഹം ദർശനത്തിന് വക്കേണ്ടത്. അനുയോജ്യമായ സ്ഥലത്ത് 30 മിനിറ്റ് മൃതദേഹം സൂക്ഷിക്കാം. ഈ വേളയിൽ കുടുംബാംഗങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സന്ദർശകർ മുഖാവരണങ്ങളും കയ്യുറകളും നിർബന്ധമായും ധരിച്ചിരിക്കണം. ഇത് ആശുപത്രി അധികൃതർ നൽകും. രോഗിയുടെ മരണം സംഭവിച്ച് ഒരു മണിക്കൂറിനുള്ളിൽ ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരം അറിയിക്കണം. മൃതദേഹം സുതാര്യമായ കവര്‍ ഉപയോഗിച്ച് മറയ്ക്കും. ബന്ധുക്കൾക്ക് മുഖം വ്യക്തമായി കാണുന്ന രീതിയിലായിരിക്കും ഇത്. എന്നാൽ അന്ത്യകർമങ്ങൾ നടത്താൻ ബന്ധുക്കൾക്ക് അനുവാദം ഉണ്ടായിരിക്കുന്നതല്ല. ഇക്കാര്യങ്ങൾ നിബന്ധനകളോടെ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ബംഗാളിൽ കൊവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അനുമതി - കൊവിഡ് ബംഗാൾ
ശനിയാഴ്ചയാണ് അനുമതി സംബന്ധിച്ച വിവരം പുറത്തുവന്നത്. അനുമതി ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു