ETV Bharat / bharat

മമതയുടെ സമവായ നിർദ്ദേശം തള്ളി: കൂടുതല്‍ ഡോക്ടർമാർ രാജിക്ക് - doctors-strike-

ബംഗാളിൽ 300 സർക്കാർ ഡോക്ടർന്മാരാണ് സർവ്വീസിൽ നിന്നും രാജിവച്ചത്

ചർച്ചക്ക് തയാറായി മമതാ ബാനർജി
author img

By

Published : Jun 15, 2019, 11:10 AM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഡോക്ടർന്മാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡോക്ടർമാർ. സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യം പരഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് എയിംസ് ഡോക്ടേഴ്സ് റസിഡന്‍റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഹപ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയിൽ ബംഗാളിൽ 300 സർക്കാർ ഡോക്ടർന്മാരാണ് സർവ്വീസിൽ നിന്നും രാജിവച്ചത്. സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരമുപേക്ഷിച്ച് ജോലിക്ക് കയറണമെന്ന് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത എസ്എസ്കെഎം ആശുപത്രിയിലെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്‌ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്‌ടര്‍മാര്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ഡോക്ടന്മാരുടെ സമരത്തിൽ പിന്തുണച്ച് രാജ്യവ്യാപകമായി ഡോക്ടർമാർ തിങ്കളാഴ്‌ച്ച പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സമരത്തെ അനുകൂലിച്ച് ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പ്രതിഷേധവുമായി ഡോക്‌ടര്‍മാര്‍ ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ബംഗാളില്‍ 700 ഓളം ഡോക്ടർമാർ രാജിവയ്ക്കാൻ തയ്യാറാണെന്നാണ് സൂചന. ഇതേ തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം ഏതാണ്ട് നിലച്ച സ്ഥിതിയാണ്.

Intro:Body:

https://www.mathrubhumi.com/print-edition/india/doctors-strike-in-west-bengal-1.3873130

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.