ETV Bharat / bharat

പഠനത്തിനായി എല്ലാവര്‍ക്കും ഇന്‍റർനെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്

കൊവിഡ് എന്ന മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യക്കാര്‍ അസാധാരണമായ കഴിവാണ് കാട്ടിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോക്‌ടര്‍ രമേശ് പൊഖ്രിയാൽ നിഷാങ്ക്. ഇ ടി വി ഭാരത് റീജണല്‍ എഡിറ്റര്‍ ബ്രജ് മോഹനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്ക്

Online education  Dr Nishank  Digital gap  Digital divide  ഓണ്‍ലൈന്‍ വിദ്യാഭ്യാസം  ഡോക്‌ടര്‍ രമേശ് പൊഖ്രിയാൽ നിഷാങ്ക്  കേന്ദ്രമാനവശേഷി മന്ത്രി
ഡോക്‌ടര്‍ നിഷാങ്ക്.
author img

By

Published : Jul 18, 2020, 10:29 AM IST

ന്യൂ ഡല്‍ഹി: കൊവിഡ്-19 ന്‍റെ ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ സ്‌കൂളുകളും കോളേജുകളും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന വെല്ലുവിളിയോട് വളരെ എളുപ്പത്തില്‍ തന്നെ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു. കൊറോണ വൈറസ് മൂലം മാര്‍ച്ചില്‍ ഉണ്ടായ അടച്ചു പൂട്ടലിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പിലാക്കുന്നതില്‍ തുടക്കത്തില്‍ ചില പ്രയാസങ്ങള്‍ എല്ലാം അനുഭവപ്പെട്ടു. എങ്കിലും സ്‌കൂളുകളും കോളജുകളും വിജയകരമാം വിധം അവസരത്തിനൊത്ത് ഉയരുകയായിരുന്നു.

ഡിജിറ്റല്‍ വിടവ് കുറയ്ക്കും; എല്ലാവര്‍ക്കും ഇന്‍റർനെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കും: ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്ക്

ഒരു കോടി ഒന്‍പത് ലക്ഷം അധ്യാപകരുണ്ട് ഇന്ത്യയില്‍. തീരെ ചെറിയ കാലയളവിനുള്ളില്‍ അവര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ മാതൃക സ്വായത്തമാക്കി എന്ന് മാത്രമല്ല, രാജ്യത്തെ കോടികണക്കിനു വിദ്യാർഥികള്‍ക്ക് ഗുണഫലമാക്കി അതിനെ മാറ്റുവാനും അവര്‍ക്ക് കഴിഞ്ഞു.വിദ്യാർഥികള്‍ പാഠ്യ പദ്ധതിയുടെ ഭാരം കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു കാലയളവില്‍ എന്‍ സി ഇ ആര്‍ ടി യുമായി ചേര്‍ന്നു കൊണ്ട് സര്‍ക്കാര്‍ ഉയര്‍ന്ന ക്ലാസുകളിലെ പാഠ്യ പദ്ധതികളില്‍ പ്രസക്തമായ മാറ്റങ്ങള്‍ വരുത്തി. മാനവശേഷി വികസന മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായും ആരോഗ്യ മന്ത്രാലയവുമായും നിരന്തര ബന്ധം പുലര്‍ത്തികൊണ്ടേ ഇരിക്കുന്നുമുണ്ട്. വിദ്യാർഥികളുടെ ഭാരം കുറയ്ക്കുവാനും അതേ സമയം തന്നെ അവര്‍ക്ക് അവരുടെ പഠനങ്ങള്‍ കൂടുതല്‍ സംഘടിതമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ അവസരം ഒരുക്കി കൊണ്ടുമാണ് സര്‍ക്കാര്‍ എന്‍ സി ഇ ആര്‍ ടി യുമായി ചേര്‍ന്ന് അത്തരത്തിലൊരു പാഠ്യ പദ്ധതി തയ്യാറാക്കിയത് എന്ന് കേന്ദ്രമാനവശേഷി മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു.

ഇ ടി വി ഭാരത് റീജണല്‍ എഡിറ്റര്‍ ബ്രജ് മോഹനുമായി നടത്തിയ ഒരു പ്രത്യേക അഭിമുഖ വേളയില്‍ വിദ്യാഭ്യാസ രംഗത്തിന്‍റെ നിലവിലുള്ള അവസ്ഥയെ കുറിച്ച് സംസാരിക്കവെ ഡോക്‌ടര്‍ നിഷാങ്ക് പറഞ്ഞത് കൊറോണ വൈറസ് എന്ന മഹാമാരിയുമായി താദാത്മ്യം പ്രാപിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ അസാധാരണമായ കഴിവാണ് കാട്ടിയത് എന്നാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മൂലം നമ്മുടെ പരമ്പരാഗത അധ്യാപന രീതിയില്‍ കാതലായ എന്തെങ്കിലും വ്യതിയാനം ഉണ്ടാകുമോ എന്ന് ഇ ടി വി ഭാരത് ചോദിച്ചപ്പോള്‍ കേന്ദ്ര മാനവശേഷി വിഭവ മന്ത്രി ഡോ. നിഷാങ്ക് ഇങ്ങനെ പറഞ്ഞു: “ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോവുക എന്നുള്ള കാര്യം തീര്‍ച്ചയായും കടുത്ത വെല്ലുവിളി തന്നെയാണ്. കാരണം ഞങ്ങൾക്കോ നിങ്ങള്‍ക്കോ ഇതേ കുറിച്ച് അധികമൊന്നും അറിയില്ല. പക്ഷെ ആ വെല്ലുവിളി നമ്മള്‍ ഏറ്റെടുത്തില്ലെങ്കില്‍ പിന്നെ നമുക്ക് മുന്നോട്ടുള്ള യാത്ര സാധ്യമാവില്ല.''

ഏറ്റവും അവസാനത്തെ വരികളില്‍ ഇരിക്കുന്ന വിദ്യാർഥികളില്‍ വരെ വിദ്യാഭ്യാസത്തിന്‍റെ വെളിച്ചം ചെന്നെത്തുന്നു എന്ന് ഉറപ്പ് വരുത്താനുള്ള വലിയൊരു വെല്ലുവിളിയുടെ അവസ്ഥയാണ് ഇന്ന് നമ്മള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. കഠിനമായ ഈ നാളുകളില്‍ ജനങ്ങളുടെ സാമ്പത്തിക അവസ്ഥ ഏറെ വഷളായിട്ടുണ്ട് എന്ന് ഡോക്ടര്‍ നിഷാങ്ക് ഇ ടി വി ഭാരതിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ ധനകാര്യ കമ്മീഷനുമായും നിധി ആയോഗുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അത്യാവശ്യക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. സ്‌മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്ക് ഡി ടി എച്ച് പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ വിദ്യാഭ്യാസം എത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. “ഒരു ക്ലാസ്, ഒരു ചാനല്‍'' എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. ഇതിലൂടെ എല്ലാ ക്ലാസുകള്‍ക്കുമായി ഒരു നിശ്ചിത ചാനല്‍ ലഭ്യമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

വിദൂര ഗ്രാമങ്ങളില്‍ പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കേണ്ടതിന്‍റെ ആവശ്യകത ഉണ്ട് എന്ന വസ്‌തുത ഈ സര്‍ക്കാര്‍ നന്നായി തിരിച്ചറിയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടേയും സ്വകാര്യ സ്‌കൂളുകളുടേയും എല്ലാം സഹായം ഡിജിറ്റല്‍ വിടവ് നികത്തുന്നതിനു വേണ്ടി സ്വീകരിച്ചു വരികയാണ് കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ ഫലപ്രദമാക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് നൂറിലധികം സര്‍വ്വകലാശാലകളെ കൊണ്ട് ഓണ്‍ലൈനിനു ഉതകുന്ന തരത്തില്‍ വിദ്യാഭ്യാസ പാഠ്യ പദ്ധതി സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതിലൂടെ നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർഥികള്‍ക്ക് നല്‍കുന്നു എന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നു.

ശാസ്‌ത്ര വിഷയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രയാസങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ഡോക്ടര്‍ നിഷാങ്ക് പറഞ്ഞത് സ്‌കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നുണ്ട് എന്നാണ്. വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു സൂപ്പര്‍ ശക്തിയാണ്. ഈ വര്‍ഷത്തെ കണക്കെടുത്തു നോക്കുമ്പോള്‍ 50000-ലധികം വിദേശ വിദ്യാർഥികളാണ് ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനു വേണ്ടി സ്വയം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഡിജിറ്റല്‍ വിടവ് കുറയ്ക്കുന്നതിനു വേണ്ടി ഗൂഗിളുമായി ഇന്ത്യ ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് ഡോക്‌ടര്‍ നിഷാങ്ക് പറഞ്ഞു. ഇന്ത്യക്കാര്‍ സ്വന്തം സര്‍വ്വകലാശാലകളെ വില കുറച്ചു കാണുകയാണ്. ഐ ഐ ടി യിലെ പുര്‍വ്വ വിദ്യാർഥിയായ സുന്ദര്‍ പിച്ചൈ ആണ് ഇന്ന് ഗൂഗിളിന്‍റെ തലപ്പത്ത് ഇരിക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കണം. നമ്മുടെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളെ നമ്മള്‍ ബഹുമാനിക്കണം. എന്നാല്‍ മാത്രമേ ലോകത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു സ്ഥിതിയില്‍ നമ്മള്‍ എത്തി ചേരുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.