ETV Bharat / bharat

ഡല്‍ഹി സംഘര്‍ഷം; രക്ത ചൊരിച്ചിലല്ല മറിച്ച് സമാധാനമാണ് വേണ്ടതെന്ന് മമതാ ബാനര്‍ജി - ഡല്‍ഹി സംഘര്‍ഷം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ വെള്ളിയാഴ്‌ച നടക്കുന്ന ഈസ്റ്റേൺ സോണൽ കൗൺസിൽ യോഗത്തിൽ മമത പങ്കെടുക്കും

West Bengal CM Mamata Banerjee visits puri temple  Mamata Banerjee in odisha  Naveen Patnaik  രക്ത ചൊരിച്ചില്‍  മമതാ ബാനര്‍ജി  തൃണമൂല്‍ കോൺഗ്രസ്  ഡല്‍ഹി സംഘര്‍ഷം  പുരി ജഗന്നാഥ ക്ഷേത്രം
രക്ത ചൊരിച്ചിലല്ല, സമാധാനമാണ് വേണ്ടതെന്ന് മമതാ ബാനര്‍ജി
author img

By

Published : Feb 27, 2020, 4:34 AM IST

ഭുവനേശ്വര്‍: പൗ​ര​ത്വ ഭേ​ദ​ഗ​തി നിയമവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടക്കുന്ന ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യര്‍ഥിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനങ്ങൾ രക്ത ചൊരിച്ചിലല്ല മറിച്ച് സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു. പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

കർശന സുരക്ഷയിലാണ് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനര്‍ജി പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് മമത ഒഡിഷലെത്തിയത്. ഏകദേശം 40 മിനിറ്റോളം ബംഗാൾ മുഖ്യമന്ത്രി ക്ഷേത്രത്തില്‍ ചെലവഴിച്ചു. ജഗന്നാഥ ക്ഷേത്ര സന്ദർശനം തനിക്ക് വളരെ പ്രത്യേകതയുള്ളതാണെന്നും ലോകസമാധാനത്തിനായി ദൈവത്തോട് പ്രാർഥിച്ചെന്നും മമത പറഞ്ഞു.

രക്ത ചൊരിച്ചിലല്ല, സമാധാനമാണ് വേണ്ടതെന്ന് മമതാ ബാനര്‍ജി

പുരി ജില്ലാ മജിസ്‌ട്രേറ്റ് കം കലക്ടർ ബൽവന്ത് സിങ് മമതാ ബാനർജിയെ സ്വാഗതം ചെയ്യുകയും ക്ഷേത്ര സന്ദര്‍ശനത്തില്‍ അനുഗമിക്കുകയും ചെയ്‌തു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായി വ്യാഴാഴ്‌ച മമത കൂടിക്കാഴ്‌ച നടത്തും. ഇതിന് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ വെള്ളിയാഴ്‌ച നടക്കുന്ന ഈസ്റ്റേൺ സോണൽ കൗൺസിൽ യോഗത്തിലും മമത പങ്കെടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.