ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളെ വിശ്വസിക്കുന്നില്ലെന്ന് ബിജെപി വൈസ് പ്രസിഡന്‍റ് ദുഷ്യന്ത് ഗൗതം ഇടിവി ഭാരതിനോട് പറഞ്ഞു. എന്നാൽ കൃത്യമായ കണക്കുകളിൽ വിശ്വസിക്കുന്നുണ്ട്. നിശ്ചിത ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും. ഫെബ്രുവരി 11ന് ഫലം പുറത്തുവന്നാൽ എല്ലാം വ്യക്തമാകുമെന്നും ഗൗതം പറഞ്ഞു. എക്‌സിറ്റ് പോളുകൾ പലപ്പോഴും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ എക്‌സിറ്റ് പോൾ പ്രവചനത്തെ പൂർണമായും ആശ്രയിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ അടുത്ത മുഖ്യമന്ത്രി മനോജ് തിവാരി ആണോയെന്ന ചോദ്യത്തിന്, ദേശീയ തലസ്ഥാനത്തെ മുഖ്യമന്ത്രിയെ അതത് സീറ്റുകളിൽ നിന്ന് വിജയിക്കുന്ന എംഎൽഎമാരിൽ നിന്ന് തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.