തൂത്തുക്കുടി: കപ്പല്‍ മുഖാന്തിരം എത്തുന്ന ചരക്ക് കൈകാര്യം ചെയ്യുന്നതിനിടെ വൈറസ് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ശുപാർശ ചെയ്യുന്ന എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് തമിഴ്‌നാട്ടിലെ ചിദംബരനാർ തുറമുഖ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവശ്യസാധനങ്ങളുടെ കൈമാറ്റം തുറമുഖങ്ങളിലൂടെ നടക്കുന്നുണ്ട്. ഇതിന്‍റ പശ്ചാത്തലത്തിലാണ് തുറമുഖ അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. താപവൈദ്യുതി ഉൽപാദനത്തിനുള്ള കൽക്കരി, പെട്രോളിയം ഉൽപന്നങ്ങൾ, ഭക്ഷ്യ എണ്ണ, ഭക്ഷ്യധാന്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് പ്രധാനമായും തുറമുഖത്ത് കപ്പലുകളില്‍ എത്തുന്നത്. ഭൂരിഭാഗം നടപടികളും യന്ത്രങ്ങളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ നിന്നെത്തുന്ന സാധനകള്‍ വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും, ജീവനക്കാര്‍ മാസ്കുകൾ, കയ്യുറകൾ മുതലായ ഉപകരണങ്ങൾ ധരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു.
ചിദംബരനാർ തുറമുഖത്തില്‍ പരിശോധന ശക്തമാക്കി - കൊവിഡ് വാര്‍ത്തകള്‍
രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവശ്യസാധനങ്ങളുടെ കൈമാറ്റം തുറമുഖങ്ങളിലൂടെ നടക്കുന്നുണ്ട്.