ന്യൂഡൽഹി: ശനിയാഴ്ച രാവിലെയോടെ ഡൽഹിയിലെ ജലവിതരണം പുനരാരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജല വിതരണ ബോർഡ് വൈസ് ചെയർമാനുമായ രാഘവ് ചദ്ദ. വടക്ക്-പടിഞ്ഞാറ്, പടിഞ്ഞാറ്, ദക്ഷിണ ഡൽഹി എന്നിവിടങ്ങളിൽ ചില പ്രദേശങ്ങളിലെ ജല വിതരണം മുടങ്ങിയിരുന്നു. ഉയർന്ന അളവിലുള്ള അമോണിയ അടങ്ങിയ യമുന നദിയിലെ ജലം മോര്‍ട്ടറില്‍ കയറി യന്ത്രം കേടായതായും ഇതാണ് ജല വിതരണം മുടങ്ങാൻ കാരണമെന്നും ചദ്ദ പറഞ്ഞു. മൂന്ന് പിപിഎമ്മാണ് യമുനയിലെ വെള്ളത്തിലെ അമോണിയത്തിന്‍റെ അളവെന്ന് അധികൃതർ പറഞ്ഞു.
ഡൽഹിയിലെ ജലവിതരണം ശനിയാഴ്ച പുനരാരംഭിക്കുമെന്ന് രാഘവ് ചദ്ദ
ഉയർന്ന അളവിലുള്ള അമോണിയ അടങ്ങിയ ജലം മോര്‍ട്ടറില്‍ കയറി യന്ത്രം കേടായതാണ് ജല വിതരണം മുടങ്ങാൻ കാരണമെന്ന് ചദ്ദ പറഞ്ഞു