ETV Bharat / bharat

വെള്ളം വെള്ളം സര്‍വത്ര... ഇല്ലൊരു തുള്ളി കുടിപ്പാനായ്

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് (2019) അനുസരിച്ച് ലോകജനസംഖ്യയില്‍ 146 ദശലക്ഷം ആളുകള്‍ക്ക് (ഏകദേശം 19%) സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നില്ല.

Water..Water Everywhere..  contaminated water problem  വെള്ളം വെള്ളം സര്‍വത്ര  കുടിവെള്ള ലഭ്യത  ശുദ്ധജലം
വെള്ളം വെള്ളം സര്‍വത്ര... ഇല്ലൊരു തുള്ളി കുടിപ്പാനായ്
author img

By

Published : Dec 3, 2019, 9:49 AM IST

മനുഷ്യന് ജീവിക്കാന്‍ ജലം എത്രത്തോളം ആവശ്യമാണോ അത്രത്തോളം പ്രധാനമാണ് ആ ജലത്തിന്‍റെ ഗുണമേന്മയും. മനുഷ്യശരീരത്തിന്‍റെ 50 മുതല്‍ 75 ശതമാനം വരെ ജലമാണ്. ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുന്നതിലും ചയാപചയ പ്രവര്‍ത്തനങ്ങള്‍ പരിപാലിക്കുന്നതിലും ജലം നിര്‍ണായക പങ്ക് വഹിക്കുന്നു. നമ്മള്‍ കുടിക്കുന്ന ജലം നിര്‍ദിഷ്‌ട ഗുണനിലവാരമുള്ളതാണെങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് (2019) അനുസരിച്ച് ലോകജനസംഖ്യയില്‍ 146 ദശലക്ഷം ആളുകള്‍ക്ക് (ഏകദേശം 19%) സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.

ഏറ്റവും പുതിയ നാഷണല്‍ സാമ്പിൾ സര്‍വേ(എന്‍എസ്‍എസ്) അനുസരിച്ച് ഭൂരിപക്ഷം ആളുകളും, പ്രത്യേകിച്ചും ഗ്രാമീണമേഖലയില്‍, യാതൊരു ശുദ്ധീകരണ പ്രക്രിയയും കൂടാതെ ജലം നേരിട്ട് കുടിക്കാന്‍ ഉപയോഗിക്കുന്നു. ലോകത്താകമാനം 80% രോഗങ്ങളുമുണ്ടാകുന്നത് മലിനീകരിക്കപ്പെട്ട ജലം കുടിക്കുന്നതുകൊണ്ടാണെന്ന് വിവിധ സര്‍വേകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിസാരം, കോളറ, ടൈഫോയ്‌ഡ്, പോളിയോ എന്നിവ അശുദ്ധജലം കുടിക്കുന്നതുകൊണ്ടുണ്ടാകുന്ന രോഗങ്ങളില്‍ ചിലതുമാത്രമാകുന്നു. ലോകത്താകമാനമായി പ്രതിവര്‍ഷം അഞ്ച് ദശലക്ഷം കുട്ടികള്‍ അതിസാരം കൊണ്ടുമാത്രം മരണപ്പെടുന്നതായി കണക്കാക്കപ്പെടുന്നു.

മലിനജലം കുടിക്കുന്നത് കൊണ്ടാണ് ജനങ്ങള്‍ക്ക് ഹെപറ്റൈറ്റിസ്, ഉദരസംബന്ധമായ അണുബാധകള്‍ എന്നിവ ഉണ്ടാകുന്നത്. ലോകത്ത് ഏതാണ്ട് 68.5 കോടി ജനങ്ങള്‍ ഉദരരോഗങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഏതാണ്ട് 32.5 കോടി പേരെ ഹെപറ്റൈറ്റിസ് ബാധിച്ചിട്ടുമുണ്ട്. പല രാജ്യങ്ങളിലും ആരോഗ്യപരിപാലനം, ശുചീകരണം, മാലിന്യ നിര്‍മാര്‍ജനം എന്നിവ ശരിയായ രീതിയിലല്ല നടക്കുന്നത്.

ഇക്കാലത്ത് വ്യക്തിഗത ശുചിത്വപാലനത്തിലും ആളുകള്‍ ശ്രദ്ധിക്കുന്നില്ല. ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം ഇന്ത്യയും വ്യത്യസ്‌തമല്ല. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 78.5 ദശലക്ഷം പേര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല. ഇതില്‍ 14.4 ദശലക്ഷം ആളുകളും ഉപയോഗിക്കുന്നത് ഭൗമോപരിതലത്തിന് തൊട്ടുതാഴെയുള്ള, അതിവേഗം മലിനീകരിക്കപ്പെടുന്ന ജലമാണ്. ഐക്യരാഷ്‌ട്രസഭ വ്യക്തമാക്കുന്നതനുസരിച്ച് സുരക്ഷിതമായ കുടിവെള്ളം ലോകത്തെങ്ങുമുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശമാണ്.

2010 മുതല്‍ ഐക്യരാഷ്‌ട്രസഭ ജനങ്ങളുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് 'മാനവ വികസന സൂചിക' എന്ന പേരില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ജനങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വികസനാവസ്ഥകളും ജലവിഭവ നിലവാരവും കണക്കിലെടുത്താണ് ഈ സൂചിക തയാറാക്കുന്നത്. ആകെ 189 രാജ്യങ്ങള്‍ ഈ സര്‍വേയില്‍ പരിഗണിക്കപ്പെടുന്നു. ഏറ്റവും ചെറിയ രാജ്യമായ നോര്‍വേയാണ് ഈ സര്‍വേയില്‍ ഏറ്റവും മുകളില്‍. ഏറ്റവും താഴെ അതായത് 189ാം സ്ഥാനത്ത് നില്‍ക്കുന്നത് നൈജീരിയയാണ്. ഇന്ത്യയുടെ സ്ഥാനം 128 ആണെങ്കില്‍ നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയുടേത് 75 ആണ്. വിവിധ രാജ്യങ്ങളിലെ കുടിവെള്ളത്തിന്‍റെയും അതോടൊപ്പം സാമൂഹ്യ, സാമ്പത്തിക, വികസനാവസ്ഥകളുടെയും നില എന്തെന്ന് ഈ സൂചിക വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ സര്‍ക്കാര്‍ സര്‍വേ (2019) അനുസരിച്ച് രാജ്യത്താകമാനമായി ഗ്രാമീണ മേഖലയിലെ 18.33% വീടുകളിലും പൈപ് മുഖേന കുടിവെള്ളം വിതരണം ചെയ്യപ്പെടുന്നുണ്ട്. നഗരമേഖലയില്‍ 90% വീടുകള്‍ക്കും കുടിവെള്ള വിതരണം ലഭ്യമാണ്. എന്നാല്‍ ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ത്തന്നെ സാഹചര്യം അതീവ മോശമാണ്. ഒരു പഠനം ചൂണ്ടിക്കാട്ടുന്നതനുസരിച്ച് അവിടെ വിതരണം ചെയ്യപ്പെടുന്ന വെള്ളം കുടിക്കാന്‍ യോഗ്യമല്ല. വളരെയേറെ മാലിന്യങ്ങള്‍ കലര്‍ന്നതാണ് ആ വെള്ളം.

ജലത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ ആകെ 28 ഘടകങ്ങളാണ് പരിഗണിക്കപ്പെടുന്നത്. അതിന്‍പ്രകാരം കൊല്‍ക്കത്ത, ജയ്‍പ്പൂര്‍, ഡെറാഡൂണ്‍, റാഞ്ചി, റായ്‍പ്പൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ജലത്തിന്‍റെ നിലവാരവും മോശമാണ്. ഈ നഗരങ്ങളില്‍ കുടിവെള്ള ഗുണനിലവാരം ഉറപ്പാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദ്, ഭുവനേശ്വര്‍, തിരുവനന്തപുരം, പാറ്റ്ന, ഭോപ്പാല്‍, അമരാവതി, ഷിംല, ബംഗളൂരു, ചണ്ഡീഗഢ്, ലക്‌നൗ, ജമ്മു എന്നീ നഗരങ്ങളിലും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളം ആവശ്യമായ നിലവാരം പുലര്‍ത്തുന്നില്ല. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ നില താരതമ്യേന ഭേദമാണ്. പരിശോധനകള്‍ സാക്ഷ്യപ്പെടുത്തുന്നത് അവിടെ വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളം ഗുണനിലവാരം പുലര്‍ത്തുന്നുവെന്നാണ്.

രാജ്യത്തെ ഏകദേശം ഇരുപത് സംസ്ഥാനങ്ങളിലെയും പല നഗരങ്ങളിലും സുരക്ഷിതമായ കുടിവെള്ളമല്ല ജനങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ വാട്ടര്‍ പോര്‍ട്ടലിന്‍റെ റിപ്പോര്‍ട്ട് (2019)അനുസരിച്ച് പ്രതിവര്‍ഷം രാജ്യത്തെ 37.3 കോടി ജനങ്ങളെ ജലജന്യരോഗങ്ങള്‍ ബാധിക്കുന്നുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന 10.5 ലക്ഷം കുട്ടികള്‍ അതിസാരം ബാധിച്ച് മരണപ്പെടുകയും ചെയ്യുന്നു. രാജ്യത്താകമാനം മലിനജലത്താല്‍ രോഗബാധയുണ്ടാകുന്ന ആളുകള്‍ക്ക് അവരുടെ തൊഴില്‍ദിനങ്ങള്‍ നഷ്‌ടപ്പെടുകയും അതുവഴി സാമ്പത്തികമായി ബാധിക്കപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവ വേണ്ടത്ര തൃപ്തികരമല്ല. 2020 ആകുന്നതോടെ രാജ്യത്തെ നൂറ് സ്മാര്‍ട്ട്‍സിറ്റികളിലെയും ജില്ലാ ആസ്ഥാനങ്ങളിലെയും അതോടൊപ്പം തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേയും കുടിവെള്ളം പരിശോധനാവിധേയമാക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. മാത്രമല്ല, 2024 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ വീടുകളിലും സുരക്ഷിത കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 3.5 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്. ഗുണമേന്മയുള്ള പമ്പുകള്‍ ഉപയോഗിച്ച് വിതരണം ചെയ്യപ്പെടുന്ന ജലം രോഗബാധ കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായകമാകും. ജലം വിതരണം ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ പതിവായ ഗുണമേന്മാപരിശോധനകള്‍ നടത്തപ്പെടുകയും വേണം. എല്ലാറ്റിനുമുപരി, ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധം പൊതുജനങ്ങളിലെ അവബോധമാണ്.

- ആചാര്യ നന്ദിപതി സുബ്ബറാവു (എഴുത്തുകാരന്‍, ഭൂവൈജ്ഞാനികന്‍)

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.