മുംബൈ : തോക്കും വെടിയുണ്ടകളുമായി പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയായ മതോശ്രീക്ക് സമീപത്തുവച്ചാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് ഇർഷാദ് ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിരവധി കവർച്ച, മോഷണം, കൊലപാതക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളികളുമായി കവർച്ച നടത്താൻ പദ്ധതിയിട്ടിരുന്ന പ്രതിയെ കെണിയിലൂടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ കൈവശം പ്രാദേശിക നിർമ്മിത റിവോൾവറും തിരകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഉദ്ദവ് താക്കറെയുടെ വീടിന് മുന്നില്‍ തോക്കുമായി പിടികിട്ടാപ്പുള്ളി അറസ്റ്റിൽ - പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
തോക്കും വെടിയുണ്ടകളുമായി പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയായ മതോശ്രീക്ക് സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുംബൈ : തോക്കും വെടിയുണ്ടകളുമായി പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയായ മതോശ്രീക്ക് സമീപത്തുവച്ചാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് ഇർഷാദ് ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിരവധി കവർച്ച, മോഷണം, കൊലപാതക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളികളുമായി കവർച്ച നടത്താൻ പദ്ധതിയിട്ടിരുന്ന പ്രതിയെ കെണിയിലൂടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ കൈവശം പ്രാദേശിക നിർമ്മിത റിവോൾവറും തിരകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
TAGGED:
പിടികിട്ടാപ്പുള്ളി അറസ്റ്റിൽ