ETV Bharat / bharat

വിശാഖപട്ടണം വാതകചോർച്ച; മരിച്ചവരുടെ എണ്ണം 12 ആയി

author img

By

Published : May 8, 2020, 9:49 AM IST

സ്റ്റൈറീന്‍ വാതക ചോര്‍ച്ച നിര്‍വീര്യമാക്കുന്നതിനായി കെമിക്കല്‍ പാരാടെറിഷ്യറി ബ്യൂട്ടില്‍ കാറ്റകോളുമായി (പിടിബിസി ഇന്‍ഹിബിറ്റര്‍) വിദഗ്‌ധ സംഘം വ്യാഴാഴ്‌ച അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Visakhapatnam Gas Leak  LG Polymers India  Death Toll  Andhra Pradesh  PTBC  Gopalapatnam  വിശാഖപട്ടണം വാതകചോർച്ച  മരിച്ചവരുടെ എണ്ണം 12 ആയി  സ്റ്റൈറീന്‍
വിശാഖപട്ടണം വാതകചോർച്ച; മരിച്ചവരുടെ എണ്ണം 12 ആയി

അമരാവതി: വിശാഖപട്ടണത്തെ കെമിക്കല്‍ പ്ലാന്‍റില്‍ നടന്ന വാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ആര്‍.ആര്‍ വെങ്കട്ടപുരം ഗ്രാമത്തില്‍ എല്‍.ജി പോളിമെര്‍ വ്യവസായ കേന്ദ്രത്തിലാണ് ഇന്നലെ പുലര്‍ച്ചെ വാതക ചോര്‍ച്ചയുണ്ടായത്. സ്റ്റൈറീന്‍ വാതകമാണ് ചോര്‍ന്നത്. നാലു ഗ്രാമങ്ങളില്‍ നിന്നായി 12000 ത്തോളം ആളുകളെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.

സ്റ്റൈറീന്‍ വാതക ചോര്‍ച്ച നിര്‍വീര്യമാക്കുന്നതിനായി കെമിക്കല്‍ പാരാടെറിഷ്യറി ബ്യൂട്ടില്‍ കാറ്റകോളുമായി (പിടിബിസി ഇന്‍ഹിബിറ്റര്‍) വിദഗ്‌ധ സംഘം വ്യാഴാഴ്‌ച അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. സിബിആര്‍എന്‍ വിദഗ്‌ധരും പ്ലാന്‍റിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. 10 ഫയര്‍എഞ്ചിനുകളെയും രണ്ട് ജീവനക്കാരെയും പ്ലാന്‍റില്‍ വിന്യസിച്ചിട്ടുണ്ടെന്ന് വിശാഖപട്ടണം ജില്ലാ അഗ്‌നിശമന സേന മേധാവി സന്ദീപ് ആനന്ദ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയായി ആംബുലന്‍സുകളും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.