കൊൽക്കത്ത: ശാന്തിനികേതനിൽ രവീന്ദ്ര നാഥ് ടാഗോർ പുറത്ത് നിന്ന് വന്ന ആളാണെന്ന പരാമർശത്തിൽ വിശ്വ ഭാരതി വൈസ് ചാൻസിലർ പ്രൊഫ.ബിദ്യുത് ചക്രബർത്തി മാപ്പ് പറഞ്ഞു. തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1921ല്‍ ടാഗോർ ആരംഭിച്ച വിശ്വ ഭാരതി 1951ലാണ് കേന്ദ്ര സർവകലാശാലയായി ഉയർത്തിയത്. വിസിയുടെ പരാമർശത്തിന് എതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരുന്നു. വിവിധ കോണുകളിൽ നിന്ന് വിസിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിസി മാപ്പ് പറഞ്ഞത്.
ടാഗോർ പുറത്ത് നിന്ന് വന്നതാണെന്ന ആരോപണം; മാപ്പ് പറഞ്ഞ് വിശ്വ ഭാരതി വിസി - മമതാ ബാനർജി
വിസിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം