അമരാവതി: ബല്ലാരി ജില്ലയിലെ രാരവി നദിയിൽ ഒഴുകിൽ പെട്ട ദേവേന്ദ്ര എന്നയാളെ ഗ്രാമവാസികൾ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അഡോണി നിവാസിയാണ് ദേവേന്ദ്ര.
സിരുഗുപ്പ നഗറിൽ താമസിക്കുന്ന മകളെ സന്ദർശിച്ച് ഞായറാഴ്ച ഭാര്യയ്‌ക്കൊപ്പം മടങ്ങവെ ബൈക്ക് അപകടത്തിൽ പെടുകയും നദിയിൽ വീഴുകയുമായിരുന്നു. നദിയിൽ മഴയെ തുടർന്ന് കനത്ത ഒഴുക്കാണ്. നദിയിലേക്ക് വീണുകിടന്നിരുന്ന വള്ളിച്ചെടിയിൽ പിടിച്ച് കിടന്ന ഇയാളെ ഗ്രാമവാസികൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.