തമിഴ്നാട്ടില്‍ ബിജെപി-എഐഡിഎംകെ സഖ്യത്തോടൊപ്പം ചേര്‍ന്ന് വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ദേശീയ മുറുപ്പോക്ക് ദ്രാവിഡ കഴകം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിള്‍ മത്സരിപ്പിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഡിഎംഡികെയുടെ മുന്നണിപ്രവേശനം.
ചെന്നൈയില്‍ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെയും ഒ.പനീര്‍ശെല്‍വത്തിന്‍റെയും സാന്നിധ്യത്തിലാണ് വിജയകാന്ത് മുന്നണിപ്രവേശനത്തിനുള്ള കരാര്‍ ഒപ്പിട്ടത്. അതേസമയം ഡിഎംഡികെയുടെ തീരുമാനത്തെ വിമര്‍ശിച്ച് തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ ഡിഎംഡികെയും ഡിഎംകെയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
നിലവില്‍ വടക്കന്‍ തമിഴ്നാട്ടിലാണ് ഡിഎംഡികെക്ക് സ്വാധിനമുള്ളത്. വിജയസാധ്യതയുള്ള ഏഴ് സീറ്റുകളായിരുന്നു ഡിഎംഡികെ ആവശ്യപ്പെട്ടിരുന്നത്. മുന്നണിയില്‍ ബിജെപി അഞ്ച് സീറ്റിലും പിഎംകെ ഏഴ് സീറ്റിലും പുതിയ തമിഴകം, എന്‍ജെആര്‍, എന്‍ ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും മറ്റ് സീറ്റുകളിലെല്ലാം എഐഡിഎംകെ മത്സരിക്കാനാണ് ധാരണ.