പാറ്റ്ന: ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിന്‍റെ വാർഷിക പരീക്ഷയിൽ റാങ്ക് നേടി സമസ്തിപൂരിലെ പച്ചക്കറി കർഷകന്‍റെ മകൻ ദുർഗേഷ് കുമാർ. 480 മാർക്കോടെയാണ് കുമാർ രണ്ടാം സ്ഥാനത്തെത്തിയത്. ഇത് ആകെ മാർക്കിന്‍റെ 96.2 ശതമാനമാണ്. ഒരു മാർക്ക് വ്യത്യാസത്തിൽ റോഹ്താസ് ജില്ലയിൽ നിന്നുള്ള ഹിമാൻഷു രാജ് ഒന്നാം സ്ഥാനത്തെത്തി. ബിഎസ്‌ഇബി 2020 മെട്രിക്കുലേഷൻ പരീക്ഷയുടെ ഫലം ചൊവ്വാഴ്ചയാണ് വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചത്. വിദ്യാർഥികളോട് biharboardonline.com എന്ന സൈറ്റിൽ നിന്ന് ഫലങ്ങൾ ഡൗൺലോഡ് ചെയ്യാൻ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ആകെ 14,94,071 കുട്ടികളാണ് പരീക്ഷയെഴുതിയത്. 2,89, 692 കുട്ടികൾ പരീക്ഷയിൽ പരാജയപ്പെട്ടു. ഈ വർഷത്തെ വിജയശതമാനം 80.59 ശതമാനമാണ്.
ബിഹാർ ബോർഡ് പരീക്ഷയിൽ റാങ്ക് നേടി കർഷകന്‍റെ മകൻ - ബീഹാർ ബോർഡ് പരീക്ഷയിൽ റാങ്ക് നേടി കർഷകന്‍റെ മകൻ
480 മാർക്കോടെയാണ് കുമാർ രണ്ടാം സ്ഥാനത്തെത്തിയത്. ഒരു മാർക്ക് വ്യത്യാസത്തിൽ റോഹ്താസ് ജില്ലയിൽ നിന്നുള്ള ഹിമാൻഷു രാജ് ഒന്നാം സ്ഥാനത്തെത്തി.