ഹൈദരാബാദ്: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നും എയർ ഇന്ത്യ വിമാനങ്ങൾ ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്‌ച എത്തി. ആദ്യത്തെ വിമാനം 68 പേരുമായി സൗദി അറേബ്യയിൽ നിന്നും പുലർച്ചെ എത്തി. രണ്ടാമത്തെ വിമാനം 81 യാത്രക്കാരുമായി സാൻഫ്രാൻസിസ്‌കോയിൽ നിന്നും ഉച്ചക്കും, മൂന്നാമത്തെ വിമാനം 149 യാത്രക്കാരുമായി സിംഗപ്പൂരിൽ നിന്നും രാത്രിയോടെയും എത്തിച്ചേർന്നു. മുൻകരുതൽ നടപടിയായി എല്ലാ യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കി. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇരുപതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ ഔട്ട്‌ഗോയിംഗ് വിമാനം ഉപയോഗിച്ചുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി.
വന്ദേ ഭാരത് മിഷൻ; വിവിധ രാജ്യങ്ങളിൽ നിന്നും എയർ ഇന്ത്യ വിമാനങ്ങൾ ഹൈദരാബാദിലെത്തി - ഹർദീപ് സിംഗ് പുരി
ആദ്യത്തെ വിമാനം 68 പേരുമായി സൗദി അറേബ്യയിൽ നിന്നും, രണ്ടാമത്തെ വിമാനം 81 യാത്രക്കാരുമായി സാൻഫ്രാൻസിസ്‌കോയിൽ നിന്നും, മൂന്നാമത്തെ വിമാനം 149 യാത്രക്കാരുമായി സിംഗപ്പൂരിൽ നിന്നും എത്തി.
![വന്ദേ ഭാരത് മിഷൻ; വിവിധ രാജ്യങ്ങളിൽ നിന്നും എയർ ഇന്ത്യ വിമാനങ്ങൾ ഹൈദരാബാദിലെത്തി വന്ദേ ഭാരത് മിഷൻ Vande Bharat Mission Hyderabad International Airport ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളം ഹർദീപ് സിംഗ് പുരി Hardeep Singh Puri](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7299587-348-7299587-1590126014980.jpg?imwidth=3840)