തിരുച്ചിറപ്പള്ളി: 'വന്ദേ ഭാരത് മിഷന്‍റെ' ഭാഗമായി മലേഷ്യയിലെ ക്വാലാലംപൂരിൽ കുടുങ്ങിയ 177 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ശനിയാഴ്ച തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെത്തി.
പ്രത്യേകം ഷെഡ്യൂൾ ചെയ്ത IX - 0681 റെസ്ക്യൂ വിമാനം മലേഷ്യയിൽ നിന്ന് പുറപ്പെട്ട് രാത്രി 10:20 ഓടെയാണ് തിരുച്ചിറപ്പള്ളിയിലെത്തിയത്. യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമാക്കി, പിന്നീട് ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.
ഇവരെ ക്വാറന്‍റൈൻ ചെയ്യുന്നതിന്‍റെ ചിലവ് ജില്ലാ ഭരണകൂടം വഹിക്കും. അതേ സമയം, ഹോട്ടലുകളിൽ താമസിക്കുന്നവർ ചിലവുകൾ സ്വയം വഹിക്കണം.
കൊവിഡ് പകർച്ചവ്യാധിയെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനുള്ള ശ്രമമാണ് സർക്കാരിന്‍റെ വന്ദേ ഭാരത് മിഷൻ.