മനില: വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഫിലിപ്പീൻസിൽ കുടുങ്ങിയവരെ ചെന്നൈയിലേക്കും വിശാഖപട്ടണത്തിലേക്കും എത്തിക്കും. എഐ 1309 എയർ ഇന്ത്യ വിമാനം ഇന്ന് മനിലയിൽ നിന്ന് പുറപ്പെടും. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ഫിലിപ്പൈൻസിലെ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഇന്ത്യാ സര്‍ക്കാരിന്‍റെ സംരംഭമാണ് വന്ദേ ഭാരത് മിഷൻ. 1,65,375 പേർ ഇതുവരെ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.