ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ വന്ദേ ഭാരത് മിഷൻ പുരോഗമിക്കുന്നു. യുകെയിലേക്ക് 14 വിമാനങ്ങള്‍ക്കൂടി അയക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച വിമാനങ്ങള്‍ക്ക് പുറമേയാണിത്. ജൂലൈ 15 മുതല്‍ 24 വരെയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ലണ്ടനില്‍ നിന്നും ഡല്‍ഹി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, അമൃതസര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ജൂലൈ 25നും 28 നും ഇടയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ലണ്ടന് പുറമേ ആംസ്‌റ്റര്‍ഡാം, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നും സര്‍വീസുണ്ടാകും. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങളെത്തുക. ഇതിന് പുറമേ ജൂലൈ 21 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഫ്രാങ്‌ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദ്, മുംബൈ, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.
വന്ദേ ഭാരത് മിഷൻ; കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ - എയര്‍ ഇന്ത്യ
ജൂലൈ 15 മുതല്‍ 24 വരെ 14 വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുകെ, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നും വിമാനങ്ങളുണ്ടാകും.