ഡെറാഡൂൺ: കൊവിഡ് വ്യാപനം തടയുന്നതിൽ ഉത്തരാഖണ്ഡ് മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ആരോഗ്യ പ്രൊഫഷണൽ, ശുചിത്വ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും പൊതുജനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങള്‍ അനുസരിച്ച് ലോക്ക് ഡൗണിൽ ഇളവ് നൽകണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. മാർഗനിർദേശങ്ങള്‍ അനുസരിച്ച് കാർഷിക ജോലികൾക്ക് അനുമതി നൽകും. ചെറുകിട വ്യവസായികൾക്കും പ്രദേശവാസികൾക്കും വേണ്ടി കർമപദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് -19 നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്നവരെ മാല, ഷാളുകൾ, പൂച്ചെണ്ടുകൾ എന്നിവ നല്‍കി ആദരിക്കുന്ന രീതി നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.