ലഖ്‌നൗ: മുസ്ലീം മതസ്ഥനെ വിവാഹം ചെയ്യാൻ അമ്മ നിർബന്ധിച്ചെന്ന് ആരോപിച്ച് യുവതി അലിഗഡ് പൊലീസിൽ പരാതി നൽകി. വിവാഹം നിരസിച്ചതിനെ തുടർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ടതായും മർദിച്ചതായും യുവതി ആരോപിച്ചു.
നാലുവർഷം മുമ്പ് മാതാപിതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നാണ് അമ്മ അലിഗഡിൽ എത്തിയത്. അമ്മയെ തിരികെ കൊണ്ടുപോകുന്നതിന് താൻ അലിഗഡിലെത്തിയതെങ്കിലും ഫലമുണ്ടായില്ല. അമ്മ മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കുകയും അയാളുടെ സഹോദരനെ വിവാഹം കഴിക്കാൻ തന്നെ നിർബന്ധിക്കുകയും ചെയ്ചു. വിവാഹം നിരസിച്ചതിനെ തുടർന്ന് അവർ തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
രണ്ട് ദിവസം മുമ്പാണ് യുവതി അമ്മയ്‌ക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അലിഗഡ് പൊലീസ് ഉദ്യോഗസ്ഥൻ അതുൽ ശർമ പറഞ്ഞു.