ലഖ്‌നൗ: ഉത്തർപ്രദേശിൽ മദ്യപിച്ച് എത്തിയ രണ്ട് പേർ വീടിന് തീയിട്ട ശേഷം വെടിയുതിർത്ത സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഗെണ്ടുപുര ഗ്രാമത്തിലാണ് സംഭവം. ഹീതു, ഷീതു എന്നീ പ്രതികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മനോജ് എന്നയാളുടെ വീടിനാണ് ഇവര്‍ തീവച്ചത്. രാത്രിയില്‍ മദ്യപിച്ചെത്തിയ പ്രതികളോട് മടങ്ങിപ്പോകാനും രാവിലെ വരാനും മനോജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് പ്രതികള്‍ വീടിന് തീവച്ചത്.പിറ്റേന്ന് രാവിലെ മനോജ് കുടുംബാംഗങ്ങളുടെയും മറ്റ് ആളുകളുടെയും കൂടെ കൃഷിസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതികൾ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും ഇവരെ ചികിത്സയ്ക്കായി അലിഗഡിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.