ലഖ്‌നൗ: ചന്ദൗലിയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ ഉത്തർപ്രദേശിലെ 75 ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി വരെ സംസ്ഥാനത്ത് 3,758 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ആഗ്ര, കാൺപൂർ, ലഖ്‌നൗ, മീററ്റ്, നോയിഡ, സഹാറൻപൂർ, ഫിറോസാബാദ്, ഗാസിയാബാദ്, മൊറാദാബാദ് എന്നീ ഒമ്പത് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ യുപിയില്‍ മരിച്ചവരുടെ എണ്ണം 87 ആണ്. എന്നാൽ സംസ്ഥാനത്തെ റിക്കവറി നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. 'ആരോഗ്യ സേതു ആപ്പ്' സജീവമായി ഉപയോഗിക്കുന്നുണ്ടെന്നും പുതിയ രോഗികളെ കണ്ടെത്തുന്നതിന് അലർട്ടുകൾ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പരിശോധന വർധിച്ചുവെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കുടിയേറ്റ തൊഴിലാളികളെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിലെ 75 ജില്ലകളിലും കൊവിഡ് - 75 ജില്ലകളിലും കൊവിഡ്
ആഗ്ര, കാൺപൂർ, ലഖ്‌നൗ, മീററ്റ്, നോയിഡ, സഹാറൻപൂർ, ഫിറോസാബാദ്, ഗാസിയാബാദ്, മൊറാദാബാദ് എന്നീ ഒമ്പത് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.