ന്യൂഡൽഹി: രാജ്‌ഘട്ടിലെത്തി ഇന്ത്യയുടെ രാഷ്‌ട്രപിതാവ് മഹാത്മഗാന്ധിയുടെ സമാധിയിലെത്തി ആദരമർപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രാഷ്‌ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷമാണ് ഗാന്ധിസമാധിയിലേക്ക് പ്രഥമ വനിത മെലാനിയക്കൊപ്പം ട്രംപ് എത്തിയത്. പുഷ്‌പാർച്ചന നടത്തിയ ട്രംപും മെലാനിയയും തുടർന്ന് ഹൈദരാബാദ് ഹൗസിലേക്ക് തിരിച്ചു.
ഇവിടെയാണ് നിർണായകമായ കൂടിക്കാഴ്‌ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ഉഭയകക്ഷി ചർച്ച നടത്തും. ഇന്നലെ നടന്ന നമസ്‌തേ ട്രംപ് പരിപാടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ നേതാക്കൾ പ്രശംസിച്ചിരുന്നു. ഇന്ന് രാത്രിയോടെ പ്രസിഡന്‍റ് യുഎസിലേക്ക് മടങ്ങും.