ETV Bharat / bharat

ഡൊണാള്‍ഡ് ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും - നരേന്ദ്രമോദി

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാകും അദ്ദേഹം നമസ്തേ ട്രംപ് പരിപാടിയില്‍ പങ്കെടുക്കുക

US President Trump  to visit Sabarmati Ashram  Melania Trump  Mahatma Gandhi  Gujarat police  trump visits india  Chinese President Xi Jinping  അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്  സബര്‍മതി ആശ്രമം  മൊട്ടേര സ്റ്റേഡിയം  ഗുജറാത്ത് സ്റ്റേഡിയം  നരേന്ദ്രമോദി
ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും
author img

By

Published : Feb 23, 2020, 10:36 PM IST

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. തിങ്കളാഴ്ച മൊട്ടേര സ്റ്റേഡിയത്തില്‍ ഒരു ലക്ഷം ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുന്‍പാണ് സബര്‍മതി ആശ്രമത്തില്‍ എത്തുക. ട്രംപ് കുറച്ച് സമയം സബര്‍മതി ആശ്രമത്തില്‍ ചിലവഴിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇതിന് ശേഷമാകും അദ്ദേഹം നമസ്തേ ട്രംപ് പരിപാടിയില്‍ പങ്കെടുക്കുക. സബര്‍മതി തീരം ഇരുന്ന് കാണുന്നതിനായി മൂന്ന് കസേരകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ട്രംപ് ദമ്പതികള്‍ക്കും നരേന്ദ്ര മോദിക്കുമായാണ് മൂന്ന് കസേരകള്‍. ട്രംപിന്‍റെ സന്ദര്‍ശനത്തിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് പൊലീസിനെ കൂടാതെ യുഎസിന്‍റെ രഹസ്യാന്വേഷണ സംഘവും പരിശോധനകള്‍ നടത്തുന്നുണ്ട്. ട്രംപിന്‍റെ വരവിനെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇന്ത്യന്‍ സന്ദര്‍ശനം സ്ഥിരീകരിക്കുകയായിരുന്നു. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ എന്നിവരും സബര്‍മതി ആശ്രമം സന്ദര്‍ശിച്ചിരുന്നു. ഗാന്ധിജിയുടെ ജീവിതവുമായും ഇന്ത്യന്‍ സ്വാതന്ത്ര സമരവുമായും ഏറ്റവും അടുത്തുകിടക്കുന്ന കേന്ദ്രമാണ് സബര്‍മതി ആശ്രമം. 36 മണിക്കൂറാണ് ട്രംപ് ഇന്ത്യയില്‍ ചിലവഴിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.