ETV Bharat / bharat

കൊവിഡ് -19; ഇന്ത്യയെ അഭിനന്ദിച്ച് യു.എസ് ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്‌പർ - കൊവിഡ് -19

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ ടെലിഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തിനാണ് അഭിനന്ദനം.

US on coronavirus  India's SAARC COVID-19 initiative  SAARC  Mark Esper  കൊവിഡ് -19  rajnath singh
കൊവിഡ് -19; ഇന്ത്യയെ അഭിനന്ദിച്ച് യു.എസ് ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്‌പർ
author img

By

Published : Mar 21, 2020, 1:05 PM IST

വാഷിംഗ്ട്ടൺ: സാർക്ക് രാജ്യങ്ങളിലെ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻകൈയെടുത്ത ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കൻ ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്‌പർ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ ടെലിഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചതെന്ന് പെന്‍റഗൺ അറിയിച്ചു.

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ അഭിനന്ദിച്ച എസ്‌പർ, ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹവും അറിയിച്ചതായി പെന്‍റഗൺ പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എസ്‌പർ ഈ ​​മാസം ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവച്ചിരുന്നു.

കൊവിഡ് -19പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നു ഇരുവരും ആവശ്യപ്പെട്ടതായും പെന്‍റഗൺ വ്യക്തമാക്കി.

സൈനിക ഇടപെടലും പ്രതിരോധ വ്യാപാരവും വർദ്ധിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി ചർച്ചക്കളെ കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി.

13,000-ലധികം അമേരിക്കക്കാരെയാണ് ഇതുവരെ കൊവിഡ് -19 ബാധിച്ചത്. ഇതുവരെ അമേരിക്കയിൽ 230 പേർ കൊവിഡ് -19 ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.