ന്യൂഡൽഹി: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയ ഉറുഗ്വേ നയതന്ത്രജ്ഞയെ ഡല്‍ഹി പൊലീസ് തടഞ്ഞു. കയ്യുറകളോ മാസ്കുകളോ ധരിക്കാതെ സൈക്ലിങ് നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. അന വാലന്‍റീന ഒബിസ്പോ തന്‍റെ ഐഡി കാര്‍ഡുകള്‍ കാണിക്കാന്‍ വിസമ്മതിച്ചതോടെ പൊലീസുമായി തര്‍ക്കമായി. വിദേശ കാര്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങളൊന്നും തനിക്കറിയില്ലെന്നാണ് ഡല്‍ഹി പൊലീസിനോട് ഉറുഗ്വേ സ്വദേശിയും നയതന്ത്രജ്ഞയുമായ വാലന്‍റീന വാദിച്ചത്. വസന്ത് വിഹാറിലെ റസിഡന്‍റ് വെൽഫെയർ അസോസിയേഷനിൽ നിന്ന് ഡല്‍ഹി പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ചില വിദേശികള്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാജ്യ തലസ്ഥാനത്ത് ഇതുവരെ 106 കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് പടരുന്നത് തടയാൻ ഡല്‍ഹി സർക്കാർ എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.
ഉറുഗ്വേ നയതന്ത്രജ്ഞയെ സൈക്ലിങ്ങിനിടെ ഡല്‍ഹി പൊലീസ് തടഞ്ഞു - ഉറുഗ്വേ നയതന്ത്രജ്ഞനെ സൈക്ലിംഗിനിടയില്‍ ഡല്‍ഹി പൊലീസ് തടഞ്ഞു
കയ്യുറകളോ മാസ്കുകളോ ധരിക്കാതെ സൈക്ലിംഗ് നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്