ലക്‌നൗ: ഉത്തർപ്രദേശിലെ കനൗജിലെ ജലാൽപൂർ പ്രദേശത്ത് ഞായറാഴ്‌ച ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിക്കുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാൺപൂർ സ്വദേശികളായ അജിത്ത് കുമാർ (30), ശകുന്തള(35), ആയുഷ് (7) എന്നിവരാണ് മരിച്ചത്. ജലാൽപൂർ ഗ്രാമപ്രദേശത്തെ ജിടി റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. എതിർവശത്തുകൂടി അമിതവേഗത്തിൽ എത്തിയ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനുമായി കൂട്ടിയിടിച്ച ശേഷം ബസ് റോഡരികിലെ കുഴിയിലേക്ക് വീണു. ബസിലെ 18 യാത്രക്കാർക്ക് നിസാരമായ പരിക്കേൽക്കുകയും വാനിലെ ഏഴു പേർക്ക് ഗുരുതരമായ പരിൽക്കേക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് വിവരം അറിഞ്ഞ കനൗജ് പോലീസ് രക്ഷാപ്രവർത്തനം നടത്തി ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ കാൺപൂരിലെ ലാല ലജ്‌പത് റായ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ഗുരുതരാവസ്ഥയിൽ തിർവയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സോനുവിന്‍റെ സഹോദരന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുത്ത് കുടുംബാംഗങ്ങളോടൊപ്പം ഫറൂഖാബാദിൽ നിന്ന് കാൺപൂരിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
യുപിയിലെ കനൗജിൽ ബസും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം - യുപി അപകടം
കാൺപൂർ സ്വദേശികളായ അജിത്ത് കുമാർ (30), ശകുന്തള(35), ആയുഷ് (7) എന്നിവരാണ് മരിച്ചത്