ലഖ്‌നൗ: സംസ്ഥാനത്ത് പുതുതായി 4,404 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 1,13,378 ആയി. ഇന്ന് ഉത്തർ പ്രദേശിൽ 63 പേരാണ് കൊവിഡ് മൂലം മരിച്ചത്. ആകെ കൊവിഡ് മരണം 1,981 ആയി. നിലവിൽ 44,563 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 66,834 പേരാണ് കൊവിഡ് മുക്തരായതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു. വ്യാഴാഴ്‌ച 95,737 കൊവിഡ് പരിശോധനകൾ നടത്തിയതോടെ കൊവിഡ് പരിശോധനകൾ 28 ലക്ഷം കടന്നു.
നിലവിൽ 15,035 പേരാണ് ഹോം ഐസൊലേഷനിൽ ഉള്ളതെന്നും 1,325 പേർ സ്വകാര്യ ആശുപത്രിയിലും 170 പേർ സെമിപെയ്‌ഡ് ഫെസിലിറ്റിയിലും ചികിത്സയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.