ലക്നൗ: ഉത്തർപ്രദേശിൽ എട്ട് രോഗികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 596 ആയി ഉയർന്നു. ഒടുവിൽ 664 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
നിലവിൽ 6,375 രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗം ഭേദമായവരുടെ എണ്ണം 12,500 കടന്നു. സംസ്ഥാനത്ത് ഇതുവരെ 19,557 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.