ETV Bharat / bharat

പൊലീസുകാര്‍ക്ക് കൊവിഡ്; യുപിയില്‍ കൂടുതല്‍ പിപിഇ കിറ്റുകൾ വാങ്ങും

നിലവിലെ സ്റ്റോക്ക് അനുസരിച്ച് 3000 - 4000 കിറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒരോ പ്രദേശത്തേയും മെഡിക്കല്‍ ഷോപ്പുകള്‍ വഴി കിറ്റുകള്‍ വാങ്ങാൻ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍  കൊവിഡ്-19  ലഖ്നൗ  പൊലീസ്  പൊലീസിന് സുരക്ഷ  പി.പി.ഇ കിറ്റുകള്‍  UP police  PPE kits  positive  പൊലീസുകാര്‍ക്ക് കൊവിഡ്
28 പൊലീസുകാര്‍ക്ക് കൊവിഡ്; 10000 പി.പി.ഇ കിറ്റുകള്‍ വാങ്ങാന്‍ സേന
author img

By

Published : Apr 30, 2020, 12:51 PM IST

ഉത്തര്‍ പ്രദേശ്: ഉത്തർപ്രദേശില്‍ 28 പൊലീസുകാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥരുടെ സുരക്ഷ ശക്തമാക്കാനൊരുങ്ങി സേന. ഇതിന്‍റെ ഭാഗമായി 10000 പി.പി.ഇ കിറ്റുകള്‍ വാങ്ങാൻ തീരുമാനിച്ചതായി ഡി.ജി.പി ഹിതേഷ് ചന്ദ്ര അശ്വതി പറഞ്ഞു. എന്നാല്‍ നിലവിലെ സ്റ്റോക്ക് അനുസരിച്ച് 3000- 4000 കിറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ജില്ലാ അടിസ്ഥാനത്തില്‍ ഒരോ പ്രദേശത്തേയും മെഡിക്കല്‍ ഷോപ്പുകള്‍ വഴി കിറ്റുകള്‍ വാങ്ങാൻ ഡിജിപി നിര്‍ദ്ദേശം നല്‍കി. ഒരോ പ്രദേശത്തേയും പൊലീസ് സ്റ്റേഷന് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള തുക നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ 55 വയസായ പൊലീസുകാരെ മുന്‍നിരയിലുള്ള ജോലിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്താനും സംവിധാനം ഒരുക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ആരോഗ്യ ചരിത്രം കൂടി പരിഗണിച്ചാകും ജോലി തീരുമാനിക്കുക. വൈറസില്‍ നിന്നും സേനയെ രക്ഷിക്കാന്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ ആളുകളെ ജോലിക്ക് നിയോഗിക്കുകയുള്ളു എന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളില്‍ ജോലിയിലുള്ള പൊലീസുകാര്‍ക്കാണ് പി.പി.ഇ കിറ്റുകള്‍ നല്‍കുക. 248 സ്റ്റേഷനുകളിലായി 400 ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്. പൊലീസുകാര്‍ക്കായി ലഖ്‌നൗവില്‍ കൊറോണ ഹെല്‍പ്പ് ഡസ്കും ഒരുക്കിയിട്ടുണ്ട്. 75 ജില്ലകളില്‍ 57 ജില്ലകളിലും സ്ഥിതിഗതികള്‍ മോശമാണെന്നും ഹിതേഷ് ചന്ദ്ര അശ്വതി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.