ഉത്തർപ്രദേശ്: പൗരത്വ ഭേദഗതി നിയമം, സിഎഎ ആർട്ടിക്കിൾ 370 എന്നിവ സിലബസിന്‍റെ ഭാഗമാക്കി ഉത്തർപ്രദേശ് രാജാഷി ടാൻഡൺ ഓപ്പൺ യൂണിവേഴ്‌സിറ്റി മൂന്ന് മാസത്തെ പഠന കോഴ്‌സ് ആരംഭിക്കും. പുതിയ കോഴ്സ് ജനുവരി പത്തിന് പ്രാബല്യത്തിൽ വന്നു. 700 രൂപയാണ് കോഴ്‌സ് ഫീസ്. സിലബസില്‍ ആർട്ടിക്കിൾ 370, പൗരത്വ ഭേദഗതി നിയമം എന്നിവയുടെ വ്യവസ്ഥകളും പ്രത്യാഘാതങ്ങളും വിശദീകരിക്കും.
രാജ്യത്തെ പ്രശ്‌നങ്ങളില്‍ നിന്നും നയങ്ങളിൽ നിന്നും ഒരു സ്ഥാപനത്തിനും മാറിനിൽക്കാൻ കഴിയില്ല. സിഎഎ, ആർട്ടിക്കിൾ 370 എന്നിവയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യണം. വിദ്യാർഥികളിലും മറ്റുള്ളവരിലും അവബോധം വളർത്തേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ധാർമ്മിക കടമയാണെന്നും വൈസ് ചാൻസലർ കമലേശ്വർ നാഥ് സിംഗ് പറഞ്ഞു. സാമൂഹ്യ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് രാജാഷി ടാൻഡൺ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ നടത്തുന്നതെന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.