ലഖ്‌നൗ: രണ്ട് സ്ത്രീകൾ തമ്മിലുള്ള തർക്കം മൊറാദാബാദിലെ ഒരു കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിലേയ്ക്ക് നയിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി എന്നും ഇത് ഏറ്റ്മുട്ടലിലേക്ക് നയിച്ചു എന്നും സീനിയർ പൊലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി പറഞ്ഞു. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കൊല്ലപ്പെട്ട സ്‌ത്രീയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ചില പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയും അന്വേഷിക്കുന്നുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്‌ത് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്എസ്‌പി പറഞ്ഞു.
കുടുംബാംഗങ്ങൾ തമ്മിൽ തർക്കം; സ്‌ത്രീ കൊല്ലപ്പെട്ടു - ഉത്തർപ്രദേശ്
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.