ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍ - യുവാവ് പിടിയില്‍

വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത ബസന്ത്പൂര്‍ സ്വദേശി പിടിയിലായി.

Woman officer raped in UP  Woman officer blackmailed in UP  Officer raped and blackmailed in Pratapgarh  Pratapgarh rape and blackmail case  UP: Man held for sexually assaulting and blackmailing woman officer  ഉത്തര്‍പ്രദേശില്‍ വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയില്‍  ഉത്തര്‍പ്രദേശില്‍ വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചു  യുവാവ് പിടിയില്‍  ലൈംഗികമായി പീഡിപ്പിച്ചു
ഉത്തര്‍പ്രദേശില്‍ വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയില്‍
author img

By

Published : Jan 16, 2021, 4:26 PM IST

പ്രതാപ്ഗഡ്: വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2012 ല്‍ ഡല്‍ഹിയില്‍ വെച്ചാണ് ഷാജഹാൻപൂരിലെ ബസന്ത്പൂർ നിവാസിയായ ഗുരുവീന്ദർ സിംഗ് തന്നെ പീഡിപ്പിച്ചതെന്നും ഇത് ക്യാമറയില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. പ്രതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഇടപാട് നടത്താൻ യുവാവ് നിയമവിരുദ്ധമായി ശ്രമിച്ചു. തുടർന്ന് ഗുരുവീന്ദർ യുവതിയുടെ സഹോദരിയുടെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.