ലഖ്‌നൗ: സംസ്ഥാനത്തെ ജില്ലാ മജിസ്‌ട്രേറ്റ്, സീനിയർ പൊലീസ് സൂപ്രണ്ട്, പൊലീസ് സൂപ്രണ്ടുമാർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശം നല്‍കി. ജയിലുകളിൽ കൊവിഡ് കേസുകൾ വർധിക്കുകയും ജയിൽ തടവുകാരുടെ പരിശോധന കുറവാണെന്ന കണക്ക് പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് നിർദേശം. ആവശ്യമായ ആരോഗ്യ പ്രോട്ടോക്കോളുകൾ ചില ജയിലുകളിൽ പാലിച്ചിട്ടില്ലെന്നും ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു. പ്രധാന ജയിലുകളിലെ കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
യുപിയിലെ ജയിലുകളിൽ കൊവിഡ് പരിശോധന വർധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്
ജയിലുകളിൽ കൊവിഡ് കേസുകൾ വർധിക്കുകയും ജയിൽ തടവുകാരുടെ പരിശോധന കുറവാണെന്ന കണക്ക് പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് നിർദേശം.