ലക്‌നൗ: 50,000 ലിറ്റര്‍ സാനിറ്റൈസര്‍ നിര്‍മിക്കാന്‍ 48 കമ്പനികൾക്ക് അനുമതി നല്‍കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍ ആവശ്യകത വര്‍ധിച്ചതോടെയാണ് പുതിയ നടപടി.
ആവശ്യം പരിഗണിച്ച് ഉൽപാദനം വര്‍ധിപ്പിക്കാന്‍ സർക്കാർ ഡിസ്റ്റിലറികൾക്കും സാനിറ്റൈസർ നിർമാണ കമ്പനികൾക്കും ലൈസൻസ് നൽകിയിട്ടുണ്ട്. ഈ കമ്പനികൾ പ്രതിദിനം 50,000 ലിറ്റർ സാനിറ്റൈസർ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും ഇത് ഉടൻ 60,000 ലിറ്ററായി ഉയർത്തുമെന്നും ഇൻഫർമേഷൻ അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്‌തി അറിയിച്ചു. സംസ്ഥാനത്ത് സാനിറ്റൈസറുകൾക്ക് കുറവുണ്ടാകില്ലെന്നും ആവശ്യമെങ്കിൽ ഉൽപാദനം ഇനിയും വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.