ലക്‌നൗ: ഉത്തർപ്രദേശിൽ 12 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റി. ഉദ്യോഗസ്ഥരായ വിശ്വജിത് മഹാപത്രയെ പ്രത്യേക അന്വേഷണ വിഭാഗത്തിന്‍റെ ഡയറക്‌ടർ ജനറൽ സ്ഥാനത്തേക്കും സുനിൽ കുമാർ ഗുപ്‌തയെ ടെലികോം അഡിഷണൽ ഡയറക്‌ടർ ജനറൽ സ്ഥാനത്തേക്കും മാറ്റി. ശനിയാഴ്‌ചയാണ് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിൽ പുറത്തുവിട്ടത്.
ജ്യോതി നാരായണൻ ഇൻസ്പെക്‌ടർ ജനറൽ സ്ഥാനത്തേക്കും, വിജയ് പ്രകാശ് പൊലീസ് ഫയർ സർവീസിന്‍റെ പുതിയ ഐ.ജിയായും നിയമിച്ചു. ധരംവീറിനെ ഐ.ജിയുടെ ഹോംഗാർഡായും എൻ. രവീന്ദ്രയെ ഡിജി(പ്രൊവിഷിനിങ്, ബജറ്റ്) ആയും നിയമിച്ചു. ജനറൽ സ്റ്റാഫ് ഓഫീസറായി രവി ജോസഫിനെയും പൊലീസ് സൂപ്രണ്ടായി (പ്രയാഗ്‌രാജ് പൊലീസ് ആസ്ഥാനം) സന്തോഷ് കുമാർ മിശ്രയെയും നിയമിച്ചു.