ഉത്തർപ്രദേശ്: മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്‍റ് ഗ്യാരണ്ടി ആക്റ്റ് (എംജിഎൻആർഇജിഎ) ഗുണഭോക്താക്കൾക്ക് 225.39 കോടി രൂപ നൽകി യോഗി സർക്കാർ. വീഡിയോ കോൺഫറൻസിലൂടെ സഹാറൻപൂർ, ഗോരഖ്പൂർ, വാരാണസി, കണ്ണൗജ്, ഹാർദോയ് ജില്ലകളിലെ ഭരണാധികാരികളുമായി മുഖ്യമന്ത്രി സംവദിച്ചു. തങ്ങളുടെ ജില്ലകളിലെ എംജിഎൻആർഇജിഎയുടെ കീഴിലുള്ള വിവിധ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
മെയ് അവസാനത്തോടെ പ്രതിദിനം 50 ലക്ഷം പേർക്ക് ജോലി നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥർ തങ്ങളുടെ കടമ സത്യസന്ധമായി നിർവഹിച്ചാൽ മാത്രമേ ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുവെന്നും മറ്റ് സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങിയവർക്ക് ജോലി നൽകേണ്ടതുണ്ടെന്നും വീഡിയോ കോൺഫറൻസിൽ അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
എംജിഎൻആർഇജിഎയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കുന്നതിനായി ഗ്രാമവികസന വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ ഞാൻ സന്തുഷ്ടനാണ്. പരിപാടികൾക്കുള്ള പണം സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് ഏഴിന് കുടിയേറ്റക്കാരുടെ തൊഴിലിനായി വിപുലമായ കർമപദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തൊഴിലാളികളെ എംജിഎൻആർഇജിഎ, എംഎസ്‌എംഇ, ഒഡോപ്പ്, വിശ്വകർമ്മ സമൻ യോജന എന്നിവരുമായി ബന്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ സ്വയം സഹായ ഗ്രൂപ്പുകൾ, ഭക്ഷ്യ സംസ്കരണം, പശു അഭയകേന്ദ്രങ്ങൾ, പാൽ തുടങ്ങിയവ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 184 ട്രെയിനുകളിലായി 2.26 ലക്ഷം അതിഥി തൊഴിലാളികളെ തിരിച്ചയച്ചതായി ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്തി അറിയിച്ചു.