ETV Bharat / bharat

ഹത്രാസ് കേസ്; ജില്ലാ മജിസ്ട്രേറ്റിന് ഉൾപ്പെടെ സസ്പെൻഷൻ

author img

By

Published : Oct 2, 2020, 9:36 PM IST

പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എസ്പി, ഡിഎസ്പി, ഇൻസ്പെക്ടർ, തുടങ്ങിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും നിർദേശം.

ഹത്രാസ് കേസ്; ജില്ലാ മജിസ്ട്രേറ്റിന് ഉൾപ്പെടെ സസ്പെൻഷൻ  ഹത്രാസ് കേസ്  UP CM suspends DM,SP, DSP, Inspector  Hathras incident  UP CM suspends officials over Hathras incident  യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗ കേസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എസ്പി, ഡിഎസ്പി, ഇൻസ്പെക്ടർ, തുടങ്ങിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. സസ്‌പെൻഷൻ നൽകിയവരുടെ പട്ടികയിൽ ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷറും ഉൾപ്പെടുന്നു. ഇവർ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൂടാതെ, പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് നേതാക്കളെ തടഞ്ഞതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്. എസ്പിയെയും, ഡിഎസ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.