ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടുന്നതിനായുള്ള ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതുതായി നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്‍റെ ഭാഗമായാണ് യോഗി ആദിത്യനാഥ് പരിപാടിയിൽ പങ്കെടുത്തത്. ജനുവരി പതിനഞ്ചിന് പ്രചാരണം സമാപിക്കും. പരിപാടിയുടെ ഭാഗമായി ബിജെപി ടോൾ ഫ്രീ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. മിസ്‌ഡ് കോൾ നൽകി പുതിയ നിയമത്തിനുള്ള പിന്തുണ രജിസ്റ്റർ ചെയ്യാൻ കഴിയും. 2014 ഡിസംബർ മുപ്പതിനോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി അഭയാർഥികൾക്ക് പൗരത്വം നൽകുന്നതാണ് പുതിയ നിയമം. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്നത്.
ജന സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി - 'ജന സമ്പർക്ക്' പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പറും ബിജെപി പുറത്തിറക്കിയിട്ടുണ്ട്. മിസ്‌ഡ് കോൾ നൽകി പുതിയ നിയമത്തിനുള്ള പിന്തുണ അറിയിക്കാനാകും
![ജന സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി CAA jan sampark programme citizenship law 8866288662 yogi adityanath 'ജന സമ്പർക്ക്' പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'ജന സമ്പർക്ക്' പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5602462-719-5602462-1578222521698.jpg?imwidth=3840)

Conclusion: