ലക്‌നൗ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ സുരക്ഷക്കായി യുപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കി . കൊവിഡ് മുന്‍ നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ആക്രമിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അഞ്ച് ലക്ഷം രൂപ പിഴയും ഏഴ് വര്‍ഷം വരെ തടവു ശിക്ഷയും ചുമത്താം.
രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് പാസാക്കിയതിന് പിന്നാലെയാണ് യുപി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഓര്‍ഡിനന്‍സ് പാസാക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരോട് പൊതുജനം മോശമായാണ് പെരുമാറുന്നതെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.